വിശപ്പകറ്റാന്‍ മണ്ണുകേക്ക്! | |
ഭൂകമ്പം ദുരിതം വിതച്ച ഹെയ്‌തിയില്‍ വിശപ്പകറ്റാന്‍ ആളുകള്‍ കഴിക്കുന്നത് മണ്ണുകേക്ക്. ദാരിദ്ര്യംമൂലം ഭക്ഷണത്തിനു പണം കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ഹെയ്‌ത്തിയിലെ ആയിരക്കണക്കിനാളുകള്‍ മണ്ണുകേക്കു കഴിക്കുന്നത്. മണ്ണു കുഴച്ച് വെയിലത്തുവച്ചു ഉണക്കിയാണ് ഇവര്‍ മണ്ണുകേക്കുണ്ടാക്കുന്നത്. ഭൂകമ്പവും അതേത്തുടര്‍ന്നുണ്ടായ പകര്‍ച്ചവ്യാധികളും പതിനായിരിക്കണക്കിനാളുകളുടെ ജീവനാണ് ഹെയ്‌തിയില്‍ അപഹരിച്ചത്. ഐക്യരാഷ്ര്‌ട സഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവ അപര്യാപ്‌തമയതിനാലാണ് മണ്ണുകേക്കിനെ സാധാരണക്കാര്‍ ആശ്രയിക്കുന്നത്. |
Wednesday, February 2, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment