Monday, February 7, 2011

21 വെടിയുണ്ടകള്‍ കൊണ്ടിട്ടും ജീവിക്കുന്ന പൂച്ച

21 വെടിയുണ്ടകള്‍ ഏറ്റാല്‍ മനുഷ്യനെന്ന ഏതു മൃഗമാണെങ്കിലും ചാവും. എ്‌ന്നാല്‍, 21 വെടിയുണ്ടകള്‍ ഏറ്റിട്ടും മരിക്കാതെ ജീവിക്കുകയാണ്‌ മെര്‍ളി എന്ന പൂച്ച. ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡിലുള്ള കാത്തി തോംസണ്‍ എന്ന സ്‌ത്രീയുടേതാണ്‌ ഒരു വയസു പ്രായമുള്ള മെര്‍ളി എന്ന പൂച്ച. ആരാണ്‌ മെര്‍ളിയെ വെടിവച്ചതെന്ന്‌ അറിയില്ല.

മെര്‍ളിയുടെ കരച്ചില്‍ ശബ്‌ദം കേട്ട്‌ വാതില്‍ തുറന്നു നോക്കുമ്പോഴാണ്‌ രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന പൂച്ചയെ കാത്തി കാണുന്നത്‌.

ഉടന്‍ തന്നെ മൃഗാശുപത്രിയിലെത്തിച്ചതിനാല്‍ പൂച്ചയുടെ ജീവന്‍ രക്ഷിക്കാനായി. വെടിയുണ്ടകള്‍ മെര്‍ളിയുടെ ശരീരത്തില്‍നിന്നും പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോഴും 15 വെടിയുണ്ടകളും ശരീരത്തില്‍ ഒളിപ്പിച്ചുവച്ചാണ്‌ ഈ പൂച്ച ജീവിക്കുന്നത്‌. ഇതില്‍ മൂന്നു വെടിയുണ്ടകള്‍ മെര്‍ളിയുടെ ഹൃദയത്തിലാണ്‌ തറച്ചിരിക്കുന്നത്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...