വിവാഹാഭ്യര്‍ഥന ബസ് പരസ്യത്തിലൂടെ

13,000 രൂപ നഷ്‌ടപ്പെടുത്തിയാലെന്താ കാമുകി വിവാഹത്തിനു സമ്മതിച്ചല്ലോ എന്ന സന്തോഷത്തിലാണ് അമേരിക്കയിലെ ഓഹിയോക്കാരനായ മാര്‍ക്ക്. ഓഹിയോയിലെ കാന്റണിലുള്ള മാര്‍ക്കും ലോറയും നാളുകളായി കാമുകീ കാമുകന്മാരാണ്. ലോറയെ തന്റെ ജീവിതത്തിലേക്കു ക്ഷണിക്കണമെന്നു മാര്‍ക്കിനു തീവ്രവമായ ആഗ്രഹമുണ്ട്. വര്‍ഷങ്ങളോളം ഒന്നിച്ചു ജീവിച്ചാലും വിവാഹം കഴിക്കാതെ പിരിയുന്നതാണ് അമേരിക്കന്‍ ശൈലി. അതിനാല്‍തന്നെ മാര്‍ക്കിനും ലോറയുടെ കാര്യത്തില്‍ സംശയവുമുണ്ടായിരുന്നു. കാമുകന്മാരുടെ പതിവു ശൈലിയില്‍ വിവാഹാഭ്യര്‍ഥ നടത്തിയാല്‍ ലോറ നിരസിച്ചാല്ലോ എന്ന ഭയവും മാര്‍ക്കിനുണ്ടായിരുന്നു. അതിനാല്‍ വ്യത്യസ്‌തമായ ഒരു വിവാഹാഭ്യര്‍ഥന നടത്താനായിരുന്നു മാര്‍ക്കിന്റെ പദ്ധതി. മാര്‍ക്കും സുഹൃത്തുക്കളും ചേര്‍ന്നു വ്യത്യസ്‌തമായൊരു വിവാഹാഭ്യര്‍ഥനാ പദ്ധതി ആവിഷ്‌കരിച്ചു. വാലന്റൈന്‍സ് ദിനമായിരുന്നു ലോറയോട് വിവാഹാഭ്യര്‍ഥന നടത്താനായി മാര്‍ക്ക് തെരഞ്ഞെടുത്തത്. പ്രണയദിനം ആഘോഷിക്കാനായി ഇരുവരും ഒരു റെസ്‌റ്റോറന്‍ില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. നിരത്തിനോട് ചേര്‍ന്നുള്ള ഭക്ഷണശാലയുടെ വശത്തായിരുന്നു ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ഒരു ബസ് റെസേ്‌റ്റാറന്റിന്റെ വശത്തുനിന്നു ഹോണ്‍ മുഴക്കി. ഹോണ്‍ കേട്ടതും സ്വാഭാവികമായി ലോറ തല ഉയര്‍ത്തി നോക്കി. ആ കാഴ്‌ച കണ്ട് ലോറ സ്‌തബ്‌ധയായി. ലോറ എന്നെ വിവാഹം കഴിക്കാമോ? മാര്‍ക്ക്. മാര്‍ക്കിന്റെ വിവാഹാഭ്യര്‍ഥന ബസില്‍ പരസ്യം ചെയ്‌തിരിക്കുന്നു. ഒരു നിമിഷം എന്തു ചെയ്യണമെന്നു ലോറയ്‌ക്കറിയില്ലായിരുന്നു. സുബോധത്തില്‍ എത്തിയ നിമിഷം ലോറ മാര്‍ക്കിനെ വിവാഹം ചെയ്യാന്‍ സമ്മതമാണെന്നറിയിച്ചു. 13,000 രൂപയാണ് മാര്‍ക്ക് ഈ പരസ്യത്തിനായി ചെലവഴിച്ചത്. 13,000 രൂപ പോയാലെന്താ ലോറ വിവാഹത്തിനു സമ്മതിച്ചല്ലോ എന്ന ആശ്വാസത്തിലാണ് മാര്‍ക്ക്. |
No comments:
Post a Comment