Wednesday, February 9, 2011

പതിമൂന്നുകാരന്റെ മുഖത്ത്‌ തുളഞ്ഞു കയറിയത്‌ 20 സെ.മീ നീളമുള്ള കത്തി

20 സെന്റീമീറ്റര്‍ ദൈര്‍ഘ്യമുള്ള കത്തി മുഖത്തു തുളഞ്ഞു കയറിയിട്ടും ഗുരുതരമായ പരിക്കേറ്റില്ലല്ലോ എന്ന ആശ്വാസത്തിലാണ്‌ പതിമൂന്നുകാരനായ റെന്‍ ഹന്‍ഷിയുടെ മാതാപിതാക്കള്‍. നടന്നുകൊണ്ട്‌ ആപ്പിള്‍ മുറിക്കുമ്പോള്‍ കത്തി തെന്നി റെനിന്റെ മുഖത്തു തുളഞ്ഞു കയറുകയായിരുന്നു.

ഇടതു കവളില്‍ കണ്ണിനു താഴെയായാണ്‌ കത്തി തുളഞ്ഞു കയറിയത്‌. കരഞ്ഞുകൊണ്ടു റെന്‍ അടുത്തുള്ള സോഫയിലേക്കു വീഴുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ മാതാപിതാക്കള്‍ അല്‌പനേരം പകച്ചുനിന്നെങ്കിലും ഉടനെ ആംബുലന്‍സ്‌ വിളിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്‌ടര്‍മാര്‍ ഉടനെ ശസ്‌ത്രക്രിയ ചെയ്‌തു റെനിന്റെ മുഖത്തു തുളഞ്ഞു കയറിയ കത്തി പുറത്തെടുത്തു.

ചൈനയിലെ ഹെനന്‍ പ്രവശ്യയിലെ ഹുമാദിയന്‍ പട്ടണത്തിലായിരുന്നു സംഭവം. 20 സെന്റീ മീറ്റര്‍ നീളമുള്ള കത്തിയുടെ 8 സെന്റീമീറ്ററോളമായിരുന്നു റെനിന്റെ മുഖത്ത്‌ തുളഞ്ഞു കയറിയത്‌. റെനിനെ ആശുപത്രിയില്‍നിന്നും വിട്ടയച്ചെങ്കിലും മുറിവ്‌ പൂര്‍ണമായും ഭേദമാകാന്‍ ഒരു മാസം സമയമെടുക്കുന്നെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...