Sunday, February 6, 2011

സ്‌റ്റെഫാന്‍ ഒരു വര്‍ഷം ഓടിയത്‌ 365 മാരത്തണില്‍

ബെല്‍ജിയത്തിലെ മാരത്തണ്‍ ഓട്ടക്കാരനായ സ്‌റ്റെഫാന്‍ ഏഗല്‍സ്‌ പുതിയ ലോകനേട്ടത്തിന്റെ നെറുകയില്‍. ഒരു വര്‍ഷത്തിനുള്ളില്‍ 365 മാരത്തണ്‍ മത്സരങ്ങളില്‍ പങ്കെടുത്താണ്‌ സ്‌റ്റെഫാന്‍ റെക്കോര്‍ഡിനുടമയായത്‌. ഏഴു രാജ്യങ്ങളിലൂടെ കടന്നുപോകുന്നതാണ്‌ 'മാരത്തണ്‍ മനുഷ്യനായ സ്‌റ്റെഫാന്റെ പ്രകടനങ്ങള്‍ നടന്നത്‌. 15,000 കിലോമീറ്ററുകള്‍ (9,569 മൈല്‍) പിന്നീട്ട ഓട്ടം സ്‌പാനീഷ്‌ നമരമായ ബാര്‍സലോണയിലാണ്‌ അവസാനിച്ചത്‌. ''മാരത്തണ്‍ കാലം തനിക്ക്‌ ഒരിക്കലും പീഡനമായിരുന്നില്ലെന്നും പതിവ്‌ ജോലിപോലെയാണെന്ന്‌ തോന്നിയതെന്നും 49 കാരനായ സ്‌റ്റെഫാന്‍ പറഞ്ഞു.

ശരാശരി നാലു മണിക്കൂറാണ്‌ ഓരോ മത്സരവും പൂര്‍ത്തിയാക്കാന്‍ സ്‌റ്റെഫാണ്‍ എടുത്തത്‌. രണ്ടു മണിക്കൂര്‍ 56 മിനിറ്റാണ്‌ ഇതിനിടെ സ്‌റ്റെഫാന്‍ കുറിച്ച മികച്ച സമയം.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...