ഏറ്റവും ശക്‌തിയേറിയ ബിയറിന്റെ രഹസ്യം തേടാനുള്ള ശ്രമത്തിലാണ് ഫിന്‍ലന്‍ഡിലെ ശാസ്‌ത്രജ്‌ഞര്‍. 200 വര്‍ഷങ്ങളിലേറെ പഴക്കമുള്ള ബിയറിന്റെ ലഹരിക്കൂട്ടിനെ കണ്ടെത്താനാണ് ഇവരുടെ ശ്രമം. ഫിന്‍ലന്‍ഡിലെ അലാന്‍ഡ് ദ്വീപിനു സമീപം ബാള്‍ട്ടിക്ക് കടലില്‍ രണ്ട് നൂറ്റാണ്ടുമുമ്പ് തകര്‍ന്ന കപ്പലില്‍നിന്നു കണ്ടെടുത്ത ബിയര്‍ കുപ്പികള്‍ തുറന്ന് ഇതിന്റെ കൂട്ട് അറിയാനാണ് ശ്രമിക്കുന്നത്. ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവം പഴക്കമുള്ള ബിയറാണിത്. ഇതിന്റെ ലഹരിക്കൂട്ട് ബിയര്‍ ആസ്വാദകര്‍ക്കു നവീനമായ അനുഭവമായിരിക്കുമെന്നാണ് ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്.
No comments:
Post a Comment