പ്രധാനമന്ത്രിയുടെ (നഗ്ന) ചിത്രത്തിനു വില 7 കോടി! | ||
സ്‌ത്രീകളുമായി അരുതാത്ത സാഹചര്യത്തില്‍ ബര്‍ലുസ്‌കോണിയെ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചിരിക്കുകയാണ്. ബര്‍ലുസ്‌കോണിയുടെ നഗ്നചിത്രമാണ് ഒടുവില്‍ ഒരു ഇറ്റാലിയന്‍ മാസിക സ്വന്തമാക്കിയത്. അവര്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ല. ഏഴു കോടി രൂപയാണ് ബര്‍ലുസ്‌കോണിയുടെ ചിത്രത്തിനു പകരമായി ഇറ്റാലിയന്‍ മാസികയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ടത്. നിരവധി സ്‌ത്രീകളുടെ മധ്യത്തില്‍ നഗ്നനായി കിടക്കുന്ന ബര്‍ലുസ്‌കോണിയുടെ ചിത്രമാണ് ഇറ്റാലിയന്‍ മാസികയുടെ പക്കലുള്ളത്. ഈ ചിത്രം പ്രസിദ്ധീകരിക്കില്ലെന്നും തങ്ങളുടെ സ്വകാര്യശേഖരത്തില്‍ സൂക്ഷിക്കുമെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍, ഈ ഫോട്ടോ കൃത്രിമമായി നിര്‍മിച്ചതെന്നാണ് ബര്‍ലുസ്‌കോണി പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കിടക്കറ പങ്കിട്ടു എന്നതാണ് ഇപ്പോള്‍ ബര്‍ലുസ്‌കോണി നേരിടുന്ന പുതിയ വിവാദം. സ്‌ത്രീ വിവാദങ്ങളും മറ്റുമായി ബന്ധപ്പെട്ട് 122 കേസുകളാണ് ബര്‍ലുസ്‌കോണിക്കെതിരേയുള്ളത്. | ||
Monday, February 7, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment