1000 അടി താഴ്‌ചയിലേക്കു വീണിട്ടും പോറലേല്‍ക്കാതെ രക്ഷപെട്ടു | ||
24 പേര്‍ക്കൊപ്പമാണ് ഇയാള്‍ പര്‍വതം കയറാന്‍ ആരംഭിച്ചത്. പര്‍വതത്തിന്റെ മുകളില്‍ എത്തുന്നതിനു മുമ്പു 3589 അടി ഉയരത്തിലെത്തിയപ്പോള്‍ കാല്‍തെറ്റി ഇയാള്‍ താഴേക്കു പതിക്കുകയായിരുന്നു. ഉടന്‍തന്നെ സംഘത്തിലുള്ളവര്‍ രക്ഷാപ്രവര്‍ത്തകരെ വിളിച്ചു. പര്‍വതത്തിനു സമീപം പരിശീലന പറക്കല്‍ നടത്തിയിരുന്ന സൈന്യത്തിന്റെ ഹെലികോപ്‌റ്റര്‍ പര്‍വതാരോഹകനെ രക്ഷിക്കാനായി പാഞ്ഞെത്തി. ചെങ്കുത്തായ പര്‍വതയിടുക്കില്‍നിന്നും ആയിരമടി താഴ്‌ചയുള്ള പാറക്കൂട്ടത്തിലേക്കാണ് ഇയാള്‍ വീണത്. മൃതദേഹമെങ്കിലും തിരിച്ചുകിട്ടിയാല്‍ മതിയെന്നായിരുന്നു കൂടെയുണ്ടായിരുന്നവരുടെ പ്രതീക്ഷ. നേവിയെത്തി വീണ സ്‌ഥലത്ത് തെരച്ചില്‍ ആരംഭിച്ചു. ഹെലികോപ്‌റ്റര്‍ താഴ്‌ത്തി പറന്നു നോക്കുമ്പോള്‍ താഴെ ഒരാള്‍ മാപ്പും നോക്കി നടക്കുന്നു. ഇത്രയും ഉയരത്തില്‍നിന്നും വീണ ഒരാള്‍ രക്ഷപെടാന്‍ സാധ്യതയില്ലാത്തതിനാല്‍ സൈനിക സംഘം നിരാശരായി മടങ്ങി. എന്നാല്‍, ഹെലികോപ്‌റ്ററിലുള്ളവര്‍ പറഞ്ഞ അടയാളം വച്ച് താഴെ വീണയാളാണിതെന്ന് പര്‍വതാരോഹകര്‍ തിരിച്ചറിഞ്ഞു. ഉടന്‍തന്നെ ഹെലികോപ്‌റ്റര്‍ തിരികെ പറന്നെത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഇയാള്‍ക്കു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കാല്‍തെറ്റി വീണതു മാത്രമേ ഓര്‍ക്കുന്നുള്ളെന്നും ആകാശത്തു പറന്നു നടക്കുന്ന അനുഭവമാണ് ഉണ്ടായതെന്നുമാണ് ഇയാള്‍ പറയുന്നത്. | ||
Wednesday, February 2, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment