പുരുഷന്മാരെ പാചകം പഠിപ്പിക്കാന്‍ നഗ്നസുന്ദരി | ||
ഫ്‌ളോറ ചെങ് എന്ന സുന്ദരിയാണ് പരിപാടിയിലെ നഗ്നയായ പാചകക്കാരി. ഫ്‌ളോറയുടെ സൗന്ദര്യത്തില്‍ അസൂയ കൊണ്ടു സ്‌ത്രീകള്‍ പരിപാടികാണില്ലെങ്കിലും ആ നഗ്നത പുരുഷന്മാരെ ടെലിവിഷന്‍ കാണാനും പാചകം ചെയ്യാനും പ്രേരിപ്പിക്കുമെന്നുമാണ് ചാനല്‍ അധികൃതര്‍ പറയുന്നത്. ഹോങ്കോംഗിലെ ചന്തകളില്‍നിന്നു പാചകത്തിനാവശ്യമായ സാധനങ്ങള്‍ ഫ്‌ളോറ വാങ്ങുന്നതു മുതലാണ് പരിപാടി ആരംഭിക്കുന്നത്. പിന്നീട് നഗ്നയായി അടുക്കളയിലെത്തുന്ന ഫ്‌ളോറ ഓരോ എപ്പിസോഡിലും വ്യത്യസ്‌ത തരത്തിലുള്ള രുചിക്കൂട്ടുകള്‍ പ്രേഷകര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തും. പാചകം ചെയ്യുമ്പോള്‍ അവശിഷ്‌ടങ്ങള്‍ ശരീരത്തില്‍ വീഴാതിരിക്കാന്‍ സുതാര്യമായ ഒരു ഏപ്രണ്‍ ധരിച്ചിട്ടുണ്ട് ഫ്‌ളോറ. എന്നാല്‍, ഇതൊന്നും അവതാരകയുടെ നഗ്നതയെ മറയ്‌ക്കാന്‍ പര്യാപ്‌തമല്ല. മഹാഭൂരിപക്ഷം പരുഷന്മാര്‍ക്കും പാചകം ചെയ്യുന്നത് ഇഷ്‌ടമല്ലെന്നും ഇവരെ അടുക്കളയില്‍ കയറ്റാനാണ് തന്റെ ശ്രമമെന്നുമാണ് ഫ്‌ളോറ പറയുന്നത്. 26 വയസുള്ള ഈ നഗ്നസുന്ദരിയുടെ പാചക പരിപാടി കാണാന്‍ പുരുഷന്മാര്‍ ടെലിവിഷനു മുമ്പില്‍ ഇടിച്ചു നില്‍ക്കുമെന്നാണ് ചാനല്‍ അധികൃതരുടെ പ്രതീക്ഷ. പ്രേക്ഷകരുണ്ടെങ്കില്‍ ലോകാവസാനം വരെ പാചക പരിപാടി പ്രക്ഷേപണം ചെയ്യുമെന്നാണ് ചാനലുകാര്‍ പറയുന്നത്. ഈ മാസം അവസാനത്തോടെയാണ് ഹോങ്കോംഗ് ചാനല്‍ ഫ്‌ളോറയുടെ നഗ്ന പാചക പരിപാടി സംപ്രക്ഷേപണം ചെയ്‌തു തുടങ്ങുന്നത്. |
Sunday, February 13, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment