
ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് അമേരിക്കന്‍ ഭരണകൂടമാണെന്നാണ് ലോകം കരുതുന്നത്. ഇന്റര്‍നെറ്റിന്റെ സൃഷ്‌ടിക്കു വഴിതെളിച്ചതു അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഇമെയില്‍ അയയ്‌ക്കുന്നതും അമേരിക്കക്കാര്‍തന്നെ. എന്നാല്‍, എട്ടുവര്‍ഷം അമേരിക്കന്‍ ഭരണത്തിന്റെ തലപ്പത്തിരുന്നിട്ടും രണ്ടു ഇമെയിലുകള്‍ മാത്രം അയച്ചൊരു പ്രസിഡന്റുണ്ട്. ബില്‍ ക്ലിന്റനാണ് ആ ഇന്റര്‍നെറ്റ് നിരക്ഷരന്‍. 1992 മുതല്‍ 2000 വരെയായിരുന്നു ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നത്. ഈ കാലത്ത് 4 കോടി ഇമെയിലുകളാണ് ക്ലിന്റന്റെ ഓഫീസിലെ ജീവനക്കാര്‍ അയച്ചിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ ക്ലിന്റണ്‍ തന്നെയാണ് തന്റെ സാങ്കേതികവിദ്യാ നിരക്ഷരത വെളിപ്പെടുത്തിയത്. ഇറ്റലിയിലെ അഡ്രിയാറ്റിക്കിലുള്ള അമേരിക്കന്‍ സൈനികര്‍ക്കും ബഹിരാകാശത്തുള്ള ജോണ്‍ ഗ്ലെനുമാണ് ക്ലിന്റണ്‍ ഇമെയിലുകള്‍ അയച്ചത്. ഈ ഇമെയിലുകള്‍ ക്ലിന്റണ്‍ കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു സ്വന്തമായി അയച്ചതല്ല. ക്ലിന്റണുവേണ്ടി മറ്റുള്ളവരാണ് അവ അയച്ചത്. എന്നാല്‍, സാങ്കേതികമായി ഇവ അയച്ചത് താനെന്നാണ് ക്ലിന്റണ്‍ പറയുന്നത്. എന്നാല്‍, ക്ലിന്റന്റെ പിന്‍ഗാമികളായി അധികാരത്തിലേറിയ ജോര്‍ജ് ബുഷും ഒബാമയുമെല്ലാം ഇമെയില്‍ അയയ്‌ക്കുന്നവരില്‍ മുമ്പന്തിയിലായിരുന്നു. |
No comments:
Post a Comment