Sunday, February 13, 2011

ആത്മഹത്യാ പ്രേമികളെ ജീവനോടെ ശവപ്പെട്ടിയിലാക്കുന്നു

ജീവിതത്തിന്റെ സൗന്ദര്യം കണ്ടെത്താന്‍ ആവാത്തവരാണ്‌ മരണത്തിന്റെ സൗന്ദര്യത്തില്‍ ഭ്രമിക്കുന്നത്‌. ആത്മഹത്യ ചെയ്യുന്നവര്‍ക്കു നഷ്‌ടപ്പെടുന്ന ഈ ജീവിത സൗന്ദര്യം കണ്ടെത്താനും മരണത്തിന്റെ ഭീകരത തിരിച്ചറിയാനുമുള്ള പുതുമയുള്ള ഒരു മാര്‍ഗം ദക്ഷിണ കൊറിയയില്‍ ഹിറ്റായിരിക്കുകയാണ്‌. ബ്യൂട്ടിഫുള്‍ ലൈഫ്‌ സെമിനാര്‍ എന്ന പരിപാടിയാണ്‌ ആത്മഹത്യാ പ്രവണതയുള്ളവരെ ജീവിതത്തിലേക്കു മടക്കികൊണ്ടുവരാനുള്ള വ്യത്യസ്‌ത മാര്‍ഗമാകുന്നത്‌.

ആത്മഹത്യ ചെയ്യുന്നവര്‍ക്കു അതിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ച്‌ അറിയില്ലല്ലോ. ആത്മഹത്യ ചെയ്‌തു കഴിഞ്ഞാല്‍ പിന്നീട്‌ സംഭവിക്കുന്ന കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ ആവിഷ്‌കരിക്കുകയാണ്‌ ഈ പരിപാടിയില്‍ ചെയ്യുന്നത്‌.

ആത്മഹത്യാ പ്രവണതയുള്ളവരാണ്‌ ഈ ക്യാമ്പില്‍ പങ്കെടുക്കുന്നവരെല്ലാം. ആദ്യം ഇവരെകൊണ്ട്‌ ആത്മഹത്യാക്കുറിപ്പ്‌ എഴുതിപ്പിക്കും. പിന്നീട്‌ മൃതദേഹത്തെ ധരിപ്പിക്കുന്ന വസ്‌ത്രങ്ങള്‍ ഇവര്‍ക്കു നല്‍കും. ഈ വസ്‌ത്രങ്ങള്‍ ധരിച്ച്‌ ആത്മഹത്യാക്കുറിപ്പ്‌ വസ്‌ത്രത്തിന്റെ കീശയില്‍ വയ്‌ക്കുന്നു. തുടര്‍ന്ന്‌ സംസ്‌കാര ചടങ്ങളിലെ പ്രാര്‍ഥനകള്‍ ചൊല്ലും. സംസ്‌കാര ചടങ്ങുകളുടെ പ്രാര്‍ഥനകള്‍ക്കിടയിലൂടെ ഇവര്‍ ശവപ്പെട്ടിയുടെ സമീപത്തേക്കു നടക്കും. യഥാര്‍ഥ സംസ്‌കാര ചടങ്ങുകളുടെ ആവന്ഥന്ഥന്ഥിഷ്‌കാരത്തിനാണ്‌ ഇവര്‍ വിധേയരാവുന്നത്‌.

തുടര്‍ന്ന്‌ കൈകളും കാലുകളും കൂട്ടിക്കെട്ടിയ ഇവരെ ശവപ്പെട്ടിയിലടയ്‌ക്കും. ശവപ്പെട്ടിയുടെ മൂടി ആണിയടിച്ച്‌ ഉറപ്പിക്കും. അപ്പോഴും ചുറ്റും സംസ്‌കാര ചടങ്ങിലെ പ്രാര്‍ഥനകള്‍ ഉയരുന്നുണ്ടാവും. അരമണിക്കൂറിനു ശേഷമേ ജീവനുള്ള ഈ ശവത്തെ പുറത്തെടുക്കൂ. മരണാവസ്‌ഥയെ നേരിട്ടുകാണുന്ന ആത്മഹത്യാ പ്രേമികള്‍ പിന്നീട്‌ ഒരിക്കലും ജീവനൊടുക്കാന്‍ ശ്രമിക്കില്ലെന്നാണ്‌ സംഘാടകര്‍ പറയുന്നത്‌. കാരണം മരണത്തിന്റെ ഭീകരത അവര്‍ നേരിട്ടനുഭവിച്ചല്ലോ എന്നാണ്‌ സംഘാടകര്‍ പറയുന്നത്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...