Monday, February 7, 2011

ഒറ്റയിരിപ്പില്‍ തീര്‍ത്തത്‌ 255 ചിക്കന്‍ കഷ്‌ണങ്ങള്‍!

ലോകത്തെ ഏറ്റവും ആരോഗ്യകരമായ മത്സരം കഴിഞ്ഞ ദിവസം പെന്‍സില്‍വാനിയയില്‍ നടന്നു. പ്രത്യേകം തയാറാക്കിയ കോഴിക്കറി തീറ്റമത്സരമായിരുന്നു അത്‌. വിംഗ്‌ ബൗള്‍ എന്നാണ്‌ ഈ മത്സരത്തിന്റെ പേര്‌. ഏറ്റവും കൂടുതല്‍ കോഴിക്കറി കഷ്‌ണം കഴിക്കുന്നയാളെ വിജയിയായി തെരഞ്ഞെടുക്കും. ജോനാഥന്‍ എന്ന യുവാണ്‌ ഈ മത്സരത്തില്‍ വിജയിച്ചത്‌. ഒറ്റയിരിപ്പില്‍ 255 ചിക്കന്‍ പീസ്‌ കഴിച്ചാണ്‌ ജോനാഥന്‍ ജേതാവായത്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി ജോനാഥനാണ്‌ ഈ മത്സരത്തിലെ ജേതാവ്‌.

1993ല്‍ 10 പേരുമായി ആരംഭിച്ച ഈ മത്സരത്തില്‍ 26 പേരാണ്‌ ഈ വര്‍ഷം പങ്കെടുത്തത്‌. മത്സരത്തില്‍ വിജയിച്ച്‌ ട്രോഫിയൊക്കെയായി നില്‍ക്കുന്ന ജോനാഥനോട്‌ മത്സരത്തിന്റെ സംഘാടകന്‍ ചോദിച്ചത്രേ. മത്സരം ജയിച്ചല്ലോ. ഇനി എന്താ നിങ്ങളുടെ പ്ലാന്‍. ജോനാഥന്റെ മറുപടി ഉടനെത്തി. കാമുകിയേയും കൂട്ടി ഒരു പിസ കഴിക്കണമെന്നായിരുന്നു ജേതാവിന്റെ മറുപടി.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...