Sunday, February 6, 2011

ഭാര്യയ്‌ക്കായി ആകാശത്തൊരു ക്ഷമായാചനം‍

ഭാര്യയോട്‌ ക്ഷമചോദിക്കാന്‍ വ്യത്യസ്‌തമായൊരു വഴി സ്വീകരിച്ചിരിക്കുകയാണ്‌ ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ റോച്ച്‌ഫോഡ്‌. ആകാശത്തു ക്ഷമ എഴുതിയാണ്‌ കക്ഷി ഭാര്യയുടെ കോപം തണുപ്പിക്കാന്‍ ശ്രമിച്ചത്‌. തന്റെ കൈയില്‍നിന്നും വിവാഹമോതിരം പോയതിനെത്തുടര്‍ന്നാണ്‌ ആന്‍ഡ്രു ഭാര്യ ജെയ്‌മിയോട്‌ ക്ഷമ ചോദിച്ചത്‌.

ഐ ആം സോറി ജെയ്‌മി എന്ന്‌ ആകാശത്ത്‌ എഴുതിയാണ്‌ ആന്‍ഡ്രു ഭാര്യയുടെ കോപം തണുപ്പിച്ചത്‌. ചെറു വിമാനങ്ങള്‍ ഉപയോഗിച്ച്‌ പ്രത്യേകതരം പുകകൊണ്ട്‌ ഓരോ അക്ഷരവും ആകാശത്ത്‌ എഴുതിയായിരുന്നു ആന്‍ഡ്രുവിന്റെ ക്ഷമായാചനം. സിഡ്‌നിയിലെ ആകാശത്തു വിരിഞ്ഞ ക്ഷമായാചനം കണ്ട ജെയ്‌മി ആന്‍ഡ്രുവിനോട്‌ ക്ഷമിച്ചെന്നാണ്‌ സുഹൃത്തുക്കള്‍ പറയുന്നത്‌. ഓസ്‌ട്രേലിയയിലെ അറിയപ്പെടുന്ന റേഡിയോ അവതാരകനാണ്‌ ആന്‍ഡ്രൂ.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...