Tuesday, February 8, 2011

വനിതാ പോലീസിനെ ശല്യപ്പെടുത്തി 350 കോളുകള്‍; പൂവാലനോ കൗമാരക്കാരന്‍

റായിപ്പൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ വനിതാ പോലീസിനെ വിളിച്ചു ശല്യപ്പെടുത്തിയ പൂവാലനെ പിടികൂടാനെത്തിയ പോലീസ്‌ ഞെട്ടി. മീശ പോലും മുളയ്‌ക്കാത്ത പ്രതിയെ കണ്ടാണ്‌ പോലീസ്‌ അത്ഭുതപ്പെട്ടത്‌. രണ്ടു ദിവസത്തിനിടെ 350 കോളുകള്‍ വിളിച്ച്‌ നിരന്തരമായി വനിതാ പോലീസിനെ ശല്യപ്പെടുത്തിയ വിരുതനാണ്‌ ഈ 15 വയസുകാരന്‍. 10-ാം ക്ലാസ്‌ വിദ്യാര്‍ഥിയായ കക്ഷി അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ്‌ വനിതാ പോലീസിനെ വിളിച്ചത്‌.

പോലീസ്‌ നമ്പരായ 100ലേക്കും വനിതാ പോലീസ്‌ സെല്‍ നമ്പരായ 1091ലേക്കുമാണ്‌ കൗമാരക്കാരന്‍ ഫോണ്‍വിളിച്ചു ശല്യപ്പെടുത്തിയത്‌. ആദ്യം വെറുതേ 100ലേക്കു വിളിച്ചതാണ്‌ കക്ഷി. എടുത്തതോ ഒരു വനിതാ പോലീസ്‌. വിദ്യാര്‍ഥിക്കു ഹരം കയറി വീണ്ടും വീണ്ടും വിളിയായി. അശ്ലീലച്ചുവയുള്ള സംഭാഷണങ്ങള്‍ ആ കൊച്ചു നാവില്‍നിന്നു വന്നു. കേരളത്തിലേപ്പോലെ ജനമൈത്രി പോലീസുകാര്‍ റായിപ്പൂരില്ലില്ലാത്തതിനാല്‍ നമ്പര്‍ കണ്ടെത്തി ചെറുക്കനെ പോലീസ്‌ പൊക്കുകയായിരുന്നു.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...