പുകവലിക്കൂ; കാന്‍സറിനുള്ള നഷ്‌ടപരിഹാരം സിഗരറ്റ് കമ്പനി നല്‍കും

സിഗരറ്റു വലിയേക്കാള്‍ ആസ്വാദ്യകരമായി മറ്റെന്തുണ്ട്? ചോദ്യം പുകവലിക്കാരോടാണെങ്കില്‍ ഉത്തരവും മറിച്ചാവില്ല. എന്നാല്‍, ഏറ്റവും കൂടുതല്‍ രോഗകാരണമാവുന്നതും മരണകാരണമാവുന്നതും പുകവലിശീലമാണെന്നുമാത്രം. എന്നാല്‍, പുകവലിക്കുമ്പോള്‍ ഈ ദുരന്തസ്‌മരണകള്‍ സിഗരറ്റു ചുണ്ടില്‍ വരില്ലല്ലോ. ഒടുവില്‍ കാന്‍സറോ, ഗുരുതരമായ അസുഖങ്ങളോ വരുമ്പോള്‍ മാത്രമായിരിക്കും സിഗരറ്റ് മോശം കൂട്ടുകാരനാണെന്നു തിരിച്ചറിയൂ. അമേരിക്കയിലെ ഫ്‌ളോറിഡക്കാരനായ ലിറോയി കിര്‍കലാന്‍ഡ് 71-ാം വയസിലാണ് സിഗരറ്റ് മോശം കൂട്ടുകാരനാണെന്നു കണ്ടെത്തിയത്. കാരണം ഈ ചീത്തക്കൂട്ടുകാരന്‍ ലിറോയിക്കു സമ്മാനിച്ചത് ശ്വാസകോശാര്‍ബുദമായിരുന്നു. കൂട്ടുകാരന്‍ ചീത്തയാണെങ്കില്‍ അതിനുത്തരവാദികള്‍ അവന്റെ മാതാപിതാക്കളായിരിക്കുമല്ലോ. ലിറോയിയുടെ ചിന്തകള്‍ ഇങ്ങനെപോയി. സ്‌ഥിരമായി താന്‍ വലിച്ചുകൊണ്ടിരുന്ന സിഗരറ്റാണല്ലോ കാന്‍സറിനു കാരണമായ്. അതിനാല്‍ അതിന്റെ ഉത്‌പാദകരോടായി ലിറോയിക്കു കലിപ്പ്.
ഈ കലിപ്പു തീരാനായി 45,000 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് ലിറോയി കോടതിയെ സമീപിച്ചത്. അമേരിക്കയിലെ പ്രസിദ്ധമായ ക്യാമല്‍ സിഗരറ്റുകളായിരുന്നു ലിറോയി വലിച്ചുകൊണ്ടിരുന്നത്. ക്യാമല്‍ സിഗരറ്റു വലിച്ചതുകൊണ്ടാണ് തനിക്കു കാന്‍സര്‍ വന്നതെന്നും. അതിനാല്‍ ഇതിന്റെ നിര്‍മാതാക്കളായ ആര്‍.ജെ. റെയനോഡ്‌സ് കമ്പനി തനിക്കു 45,000 കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നുമായിരുന്നു ലിറോയിയുടെ ആവശ്യം.
ഒടുവില്‍ കോടതി ലിറോയിക്കു അനുകൂലമായി വിധിച്ചു 1.17 കോടി രൂപ കാമല്‍ സിഗരറ്റു നിര്‍മാതാക്കള്‍ ലിറോയിക്കു നല്‍കണമെന്നായിരുന്നു കോടതി വിധി. സിഗരറ്റു വലിയനായ ഒരാള്‍ക്ക് ഒറ്റയ്‌ക്കു ലഭിക്കുന്ന ഏറ്റവും വലിയ നഷ്‌ടപരിഹാരത്തുകയാണിത്.
പുകവലിമൂലം കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ ബാധിച്ചവര്‍ സിഗരറ്റു കമ്പനികള്‍ക്കെതിരേ ഹര്‍ജിനല്‍കി വന്‍തുകകള്‍ കരസ്‌ഥാക്കിയ ചരിത്രമുണ്ട് അമേരിക്കയില്‍. എന്നാല്‍, ഇന്ത്യയില്‍ പുകവലിച്ച് കാന്‍സറുമായി സിഗരറ്റു കമ്പനിക്കാരെ കോടതികയറ്റിയാല്‍ ചുമച്ചുമരിക്കുമോ അതോ നഷ്‌ടപരിഹാരം കിട്ടുമോ? പുകവലിച്ചു കാന്‍സര്‍ ബാധിച്ചവര്‍ക്കു ലിറോയിലെപ്പോലെ പരീക്ഷിക്കാവുന്നതാണ്.
No comments:
Post a Comment