കഞ്ചാവ് കര്‍ഷകന്‍ ഉപദേശം തേടിയത് പോലീസിനോട്! | ||
ലഹരിമരുന്നു വേട്ടനടത്തുന്നത് പോലീസാണല്ലോ. അങ്ങനെയെങ്കില്‍ അവരേക്കാള്‍ നന്നായി കഞ്ചാവ് കൃഷിയെക്കുറിച്ച് അറിയാവുന്നവര്‍ ആരാണ്. കഞ്ചാവ് കൃഷിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഒരു പേപ്പറില്‍ അക്കമിട്ടു നിരത്തിയാണ് മിഷേല്‍സണ്‍ പോലീസിനെ വിളിക്കുന്നത്. പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിച്ച മിഷേല്‍സണ്‍ തിരക്കിയത് കഞ്ചാവ് കൃഷി വിഭാഗം കൈകാര്യം ചെയ്യുന്ന ഓഫീസറെയാണ്‌്. മിഷേല്‍സണിന്റെ ഫോണ്‍കോളില്‍ പന്തികേടു തോന്നിയതിനാല്‍ ആ കോള്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കു കൈമാറി. ഹോ! ഒടുവില്‍ സംശയനിവാരണം നടത്താന്‍ ഒരാളെക്കിട്ടിയല്ലോ എന്നായി മിഷേല്‍സണ്‍. ഓഫീസര്‍ ഫോണ്‍ എടുത്തതും ഒന്നിനുപിറകേ ഒന്നായി മിഷേല്‍സണ്‍ ചോദ്യങ്ങള്‍ ചോദിച്ചു. ചോദ്യങ്ങള്‍ ശ്രദ്ധയോടെ പോലീസ് ഓഫീസര്‍ കേട്ടിരുന്നു. വീട്ടില്‍ വന്ന് എങ്ങനെ കഞ്ചാവ് കൃഷി ചെയ്യണമെന്ന് കാണിച്ചുതരാമെന്നായിരുന്നു ആ ഉദ്യോഗസ്‌ഥന്റെ മറുപടി. ഒടുവില്‍ വിലാസവും വീട്ടിലേക്കുള്ള വഴിയെല്ലാം പറഞ്ഞ് മിഷേല്‍സണ്‍ കാത്തിരിപ്പു തുടങ്ങി. അധികം സമയം വേണ്ടിവന്നില്ല. പോലീസ് വീടു വളഞ്ഞ് യുവകഞ്ചാവ് കര്‍ഷകനെ പൊക്കി ലോക്കപ്പിലാക്കി. കഞ്ചാവ് കൃഷി ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് തനിക്കറിയില്ലായിരുന്നെന്നാണ മിഷേല്‍സണ്‍ പറയുന്നത്. |
Thursday, February 10, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment