Tuesday, February 8, 2011

സാദൃശ്യമുള്ള ഇരട്ടകളെ കണ്ടെത്താന്‍ മത്സരം

മ്യാന്‍മാറിലെ യങ്കൂണില്‍ ഇരട്ടകള്‍ക്കായി വ്യത്യസ്‌തമായൊരു മത്സരം നടന്നു. ഏറ്റവും സാദൃശ്യമുള്ള ഇരട്ടകളെ കണ്ടെത്തുന്നതിനുവേണ്ടിയായിരുന്നു ഈ മത്സരം. 101 ഇരട്ട ജോഡികളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌. ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വിധികര്‍ത്താക്കള്‍ വളരെ ബുദ്ധിമുട്ടിയെന്നാണ്‌ സംഘാടകര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍വരെ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

ആദ്യമായാണ്‌ ഏറ്റവും സാദൃശ്യമുള്ള ഇരട്ടകളെ കണ്ടെത്തുന്നതിനായി മത്സരം സംഘടിപ്പിച്ചത്‌. സംഭവം വിജയമായതോടെ എല്ലാവര്‍ഷവും ഇരട്ടകള്‍ക്കായി മത്സരം നടത്താനാണ്‌ സംഘാടകരുടെ പദ്ധതി.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...