Sunday, February 13, 2011

ആദ്യം കൊടുത്തത്‌ അന്ത്യ ചുംബനം

ആദ്യ ചുംബനത്തിന്റെ മാധുര്യം കാമുകീ കാമുകന്മാരുടെ ചുണ്ടുകളില്‍ എന്നും തങ്ങിനില്‍ക്കുന്ന ഓര്‍മയാണ്‌. എന്നാല്‍, ആദ്യചുംബനം അന്ത്യ ചുംബനമായാലോ. പതിനെട്ടു വയസുള്ള ജെമ്മ ബഞ്ചമിന്റെ ആദ്യ ചുംബനമാണ്‌ അന്ത്യ ചുംബനമായത്‌. ബ്രിട്ടണിലെ വേയില്‍സ്‌ യൂണിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സ് സയന്‍സ്‌ വിദ്യാര്‍ഥിനിയായിരുന്നു ജെമ്മ. യൂണിവേഴ്‌സിറ്റിയിലെ സഹപാഠി ഡാനിയല്‍ റോസിനെ ജെമ്മ ആദ്യമായി ചുംബിച്ചപ്പോഴാണ്‌ വളരെ അപൂര്‍വമായ ഹൃദയാഘാതത്താല്‍ അവള്‍ കുഴഞ്ഞു വീണു മരിച്ചത്‌.

നാണം കുണുങ്ങിയായ ജെമ്മയുടെ ആദ്യ ബോയ്‌ഫ്രണ്ടായിരുന്നു ഡാനിയല്‍. മൂന്നു മാസത്തെ ഇവരുടെ ബന്ധമാണ്‌ ഒടുവില്‍ ദുരന്തത്തില്‍ കലാശിച്ചത്‌. ഒരുമിച്ച്‌ പുറത്തുപോയി അത്താഴം കഴിച്ച്‌ ഡാനിയലിന്റെ ഫ്‌ളാറ്റിലേക്കു ഇരുവരും പ്രവേശിക്കവേയാണ്‌ ജെമ്മ തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു പുരുഷനെ ചുംബിച്ചത്‌. എന്നാല്‍, ചുണ്ടുകള്‍ ചുണ്ടോട്‌ ചേര്‍ന്നു കഴിഞ്ഞപ്പോള്‍ ജെമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഡാനിയല്‍ ആംബുലന്‍സ്‌ വിളിച്ചെങ്കിലും അവര്‍ എത്തുംമുമ്പേ ജെമ്മ മരണത്തിനു കീഴടങ്ങിയിരുന്നു. സഡന്‍ അഡള്‍ട്ട്‌ ഡെത്ത്‌ സിന്‍ഡ്രോം എന്ന അപൂര്‍വ അവസ്‌ഥയാണ്‌ ജെമ്മയുടെ മരണത്തില്‍ കലാശിച്ചതെന്നായിരുന്നു പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...