
സാദാ കംപ്യൂട്ടറെ വെല്ലുന്നവയാണ് ഈ പൊടിയന്‍ കംപ്യൂട്ടര്‍. തീരെച്ചെറിയ മൈക്രോപ്രൊസസറാണ് ഇതിലുള്ളത്. കണ്ണിന്റെ മര്‍ദം അളക്കാനുള്ള സെന്‍സര്‍, മെമ്മറി, ബാറ്ററി, സോളാര്‍സെല്‍, വയര്‍ലെസ് റേഡിയോ, ഇതിന്റെ ആന്റിന തുടങ്ങിയവയാണ് ഈ പൊടിയന്‍ കംപ്യൂട്ടറിലുള്ളത്. പുറത്തുള്ള റേഡിയോ ഉപകരണത്തിലേക്ക് വിവരങ്ങള്‍ കൈമാറാനാണ് ഈ റേഡിയോയും ആന്റിനയും.
വയര്‍ലെസ് നെറ്റ്‌വര്‍ക്ക് കംപ്യൂട്ടറുമായി ബന്ധിപ്പിക്കാവുന്നവയാണ് ഈ പൊടിയന്‍ കംപ്യൂട്ടറെന്നാണ് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്. കംപ്യൂട്ടര്‍ രംഗത്തെ ഭാവിതന്നെ മാറ്റിമറിക്കാവുന്ന കണ്ടുപിടിത്തമായാണ് ശാസ്‌ത്രലോകം ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍, ഇവ വിപണിയില്‍ ലഭ്യമാകണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഈ കംപ്യൂട്ടറിനു ശാസ്‌ത്രജ്‌ഞര്‍ പേരു നല്‍കിയിട്ടില്ല.
No comments:
Post a Comment