ഒരു തലയുള്ള പാമ്പിനെക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് രണ്ടു തലയുള്ള പാമ്പെന്നാണ് ടോം ബേസര്‍ പറയുന്നത്. കാരണം കക്ഷിക്കു രണ്ടു തലയുള്ള ഒരു പാമ്പുണ്ട്. വെളുത്ത ശരീരത്തില്‍ മഞ്ഞ വരകളോടു കുടിയതാണ് ഈ ഇരുതല പാമ്പ്. ന്യൂസിലന്‍ഡിലെ ബേസെലില്‍ നടക്കുന്ന ജന്തു പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം ഈ ഇരുതല പാമ്പാണ്. ഈ ഇനത്തില്‍പ്പെട്ട ഒരേയൊരു ഇരുതല പാമ്പാണിതെന്നാണ് ടോം പറയുന്നത്.
10 ലക്ഷം രൂപവരെ ഒരാള്‍ ഈ പാമ്പിനു വില പറഞ്ഞെങ്കിലും ടോം വില്‍ക്കാന്‍ തയാറായില്ല. മറ്റെന്തിനേക്കാളും ഈ പാമ്പിനു മൂല്യമുണ്ടെന്നാണ് ടോം പറയുന്നത്.
No comments:
Post a Comment