സൃഷ്‌ടിച്ചത് ലോക റിക്കോഡ് |

ചുംബനം സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. എത്ര ദീര്‍ഘമായി ചുംബിക്കുന്നുവോ അത്രയും ആഴമേറിയതായിരിക്കും കാമുകീകാമുകന്മാരുടെ സ്‌നേഹമെന്നാണ് ലോകം പറയുന്നത്. ഇതു ശരിയാണെങ്കില്‍ പരസ്‌പരം ഏറ്റവുമധികം സ്‌നേഹിക്കുന്ന ജോഡികളായിരിക്കും തായ് ദമ്പതികളായ അകെകാഷി തിരാനരതും ഭാര്യ രക്‌്സാനയും. രണ്ടു ദിവസമാണ് ഇരുവരും തുടര്‍ച്ചയായി ചുംബിച്ചത്. കൃത്യമായി പറഞ്ഞാല്‍ 46 മണിക്കൂറും 24 മിനിട്ടും 9 സെക്കന്‍ഡും നീണ്ടുനിന്നു ഇവരുടെ ചുംബനം. ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനമെന്ന ലോക റിക്കാഡും ഇവര്‍ സ്വന്തമാക്കി. വാലന്റെന്‍സ് ദിനത്തിനോടനുബന്ധിച്ച് തായ്‌ലന്‍ഡില്‍ നടത്തിയ ചുംബന മത്സരത്തിലാണ് അകെകാഷി-രക്‌്സാന ദമ്പതികള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം നടത്തിയത്. 14 ജോഡികളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. ഒരോ ജോഡിക്കും ഒരു മീറ്റര്‍ സ്‌ഥലം അനുവദിച്ചുകൊടുത്തു. ഈ സ്‌ഥലപരിധിയില്‍ ചുറ്റിക്കറങ്ങിയാകാം ചുംബനം. ഇരിക്കാനോ ഉറങ്ങാനോ അതുമല്ലെങ്കില്‍ വേദി വിട്ടുപോകാനോ പാടില്ലെന്ന നിബന്ധനയുമുണ്ടായിരുന്നു. ചുംബിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഭക്ഷണവും കഴിക്കാമെന്നായിരുന്നു സംഘാടകരുടെ നിലപാട്. മത്സരം ആരംഭിച്ച് അരമണിക്കൂര്‍ കഴിയുന്നതിനു മുമ്പേ ചുംബനമേറ്റ് തളര്‍ന്ന് ഒരു യുവതി ബോധരഹിതയായി. പിന്നീട് പല ജോഡികളും മത്സരത്തിനിടെ തോറ്റു പിന്‍വാങ്ങിയിരുന്നു. 32 മണിക്കൂര്‍ എന്ന മുന്‍ ചുംബന റിക്കോഡ് ഈ മത്സരത്തില്‍ പങ്കെടുത്ത 7 ജോഡികള്‍ തകര്‍ത്തിരുന്നു. കാണികളുടെയും സംഘാടകരുടെയും അക്ഷമയെ പരീക്ഷിച്ചു പരീക്ഷിച്ച് അകെകാക്ഷിയും രക്‌്സാനയും ഒടുവില്‍ 46-ാം മണിക്കൂറില്‍ ചുംബിനം അവസാനിപ്പിക്കുകയായിരുന്നു. |
No comments:
Post a Comment