Tuesday, February 8, 2011

പാര്‍ക്കു ചെയ്‌ത കാര്‍ കണ്ടെത്തിയത്‌ 3 വര്‍ഷത്തിനുശേഷം

ജെറാള്‍ഡ്‌ സാങ്‌ചറി മൂന്നുവര്‍ഷം മുമ്പു പാര്‍ക്കു ചെയ്‌ത കാര്‍ കണ്ടെടുത്ത സന്തോഷത്തിലാണ്‌ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. എണ്‍പതുവയസുള്ള ജെറാള്‍ഡ്‌ മറവിരോഗ ബാധിതനായിരുന്നു. 2008 മേയിലാണ്‌ ബ്രിട്ടണിലെ ഹേര്‍ട്ട്‌ഫോര്‍ഡ്‌ ഷെയറിലുള്ള സെന്റ്‌ അല്‍ബാന്‍സിലെ വീട്ടില്‍നിന്നും ജെറാള്‍ഡ്‌ ഷോപ്പിംഗിനായി തന്റെ ഹോണ്ടകാറില്‍ യാത്ര തിരിച്ചത്‌. എന്നാല്‍, കാര്‍ എവിടെയോ പാര്‍ക്കു ചെയ്‌ത ജെറാള്‍ഡിനു മറവി രോഗത്താല്‍ അത്‌ എവിടെയാണെന്നു പിന്നീടു കണ്ടെത്താന്‍ കഴിഞ്ഞില്ല. റോഡില്‍ അലഞ്ഞു തിരിഞ്ഞ ജെറാള്‍ഡിനെ വഴിയാത്രക്കാരനാണ്‌ വീട്ടിലെത്തിച്ചത്‌.

കാറിനായി ജെറാള്‍ഡിന്റെ വീട്ടുകാര്‍ മൂന്നുവര്‍ഷമായി പല തെരച്ചിലുകളും നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ്‌ മൂന്നു വര്‍ഷം മുമ്പു ജെറാള്‍ഡ്‌ പാര്‍ക്കു ചെയ്‌ത ഹോണ്ട കാര്‍ കണ്ടെത്തുന്നത്‌. പൊടിയും അഴുക്കും പിടിച്ച കിടക്കുന്ന കാറിനെക്കുറിച്ചുള്ള അന്വേഷണമാണ്‌ കാര്‍ വീണ്ടെക്കാന്‍ ജെറാള്‍ഡിന്റെ കുടുംബത്തെ സഹായിച്ചത്‌. കാര്‍ ആരും മോഷ്‌ടിക്കാന്‍ ശ്രമിച്ചില്ലെന്നും കാറിലുണ്ടായിരുന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്‌തുക്കള്‍ കണ്ടെത്തിയതായും ജെറാള്‍ഡിന്റെ മക്കള്‍ പറഞ്ഞു.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...