
അമേരിക്കന്‍ പ്രസിഡന്റാവുകയെന്നാല്‍ ലോകം ഭരിക്കാനുള്ള അധികാരം ലഭിക്കുകയെന്നാണ് അര്‍ഥം. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റായാല്‍ കോടീശ്വരനായി മാറാനുള്ള അവസരം കൂടിയാണ്. ഇതുവരെയുള്ള 43 അമേരിക്കന്‍ പ്രസിഡന്റുമാരില്‍ 34 പേരും പ്രസിഡന്റു പദവിക്കുശേഷം കോടീശ്വരന്മാരായെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റു പദവിയാണ് ഇവരില്‍ പലരെയും കോടീശ്വരന്മാരാക്കിയത്. അമേരിക്കന്‍ പ്രസിഡന്റായതോടെ 21 കോടിരൂപയാണ് ഒബാമയുടെ സമ്പാദ്യത്തില്‍ അധികമെത്തിയത്. പുസ്‌തകത്തിന്റെ റോയല്‍റ്റിയിലൂടെയാണ് ഈ തുക ഒബാമയ്‌ക്കു ലഭിച്ചത്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഇങ്ങനെ കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ കടക്കെണിയില്‍ ജീവിതം അവസാനിച്ചവരുമുണ്ട്. മുന്‍നിര കോടീശ്വരനായില്ലെങ്കിലും ദരിദ്രകുടുംബത്തില്‍ ജനിച്ച ഏബ്രഹാം ലിങ്കനെ സമ്പന്നനാക്കാനും അമേരിക്കന്‍ പ്രസിഡന്റു പദവിക്കായി. കോടീശ്വരരായ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ 700 കോടി രൂപയുടെ സമ്പാദ്യവുമായി ലിണ്ടന്‍ ബി. ജോണ്‍സണാണ് മുമ്പന്‍. ജന്മനാല്‍ കോടീശ്വരന്മാരായ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും തങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ പ്രസിഡന്റു പദവി ഉപകരിച്ചു. മധ്യവര്‍ഗ കുടുംബങ്ങളില്‍ ജനിച്ചു സ്വപരിശ്രമത്താല്‍ അമേരിക്കന്‍ പ്രസിഡന്റുമാരായവരാണ് കൂടുതല്‍ സമ്പന്നരായതെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്. |
No comments:
Post a Comment