പുരുഷന്മാരായ സ്‌ത്രീകളെ എയര്‍ഹോസ്‌റ്റസാക്കുന്ന വിമാനകമ്പനി |
![]() |
പുതുതായി വിമാനസര്‍വീസ് ആരംഭിക്കുന്ന തായ്‌ലന്‍ഡിലെ പിസി എയറിനു എന്തെങ്കിലും വ്യത്യസ്‌തത തങ്ങളുടെ യാത്രക്കാര്‍ക്കു നല്‍കണമെന്ന് ആഗ്രഹമുണ്ട്. അതിനായി അവര്‍ എന്തു ചെയ്‌തെന്നോ. ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീകളായ പുരുഷന്മാരെ എയര്‍ഹോസ്‌റ്ററുമാരാക്കി. സ്‌ത്രീകളപ്പോലെ വസ്‌ത്രം ധരിച്ചാണ് ഇവര്‍ വിമാനത്തില്‍ സേവനം ചെയ്യുന്നത്. മറ്റു എയര്‍ഹോസ്‌റ്ററുമാരേക്കാള്‍ സൗന്ദര്യവും കഴിവും ഇവര്‍ക്ക് കൂടുതലുണ്ടെന്നാണ് പിസി എയര്‍ കമ്പനി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. യാത്രക്കാരോട് ഇടപെടാന്‍ പുരുഷന്മാര്‍ അത്ര യോജിച്ചവരല്ലെന്നും സ്‌ത്രീകള്‍ക്കാകട്ടെ ക്ഷമയും കുറവാണെന്നുമാണ് കമ്പനി അധികൃതരുടെ അഭിപ്രായം. എന്നാല്‍, ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സത്രീകളായവര്‍ മികച്ച രീതിയില്‍ വിമാനയാത്രക്കാരോട് ഇടപെടുമെന്നാണ് വിമാന കമ്പനി അധികൃതര്‍ പറയുന്നത്. ഇവരോട് ഒരിക്കല്‍ ഇടപെട്ടാല്‍ പിന്നീടൊരിക്കലും ഇവരെ മറക്കാന്‍ യാത്രക്കാര്‍ക്കാവില്ലെന്നും ഇതു ബിസിനസിനെ സഹായിക്കുമെന്നുമാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ. തായ്‌ലന്‍ഡ് സ്വദേശികളായ പുരുഷന്മാരായ സ്‌ത്രീകളെയാണ് കമ്പനി തെരഞ്ഞെടുത്തത്. ബിരുദമായിരുന്നു യോഗ്യത. ഇംഗ്ലീഷും തായ് ഭാഷയും അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധവും കമ്പനിക്കുണ്ടായിരുന്നു. ഇങ്ങനെ തെരഞ്ഞെടുത്തവര്‍ക്കു പരിശീലനം നല്‍കിവരികയാണ് കമ്പനി. |
Monday, February 14, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment