Monday, February 28, 2011

ഉന്നതനിലയില്‍ ജീവിച്ച കുറുക്കന്‍

ഉന്നതനിലയില്‍ ജീവിച്ചൊരു കുറുക്കനെ കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ പിടികൂടി. ബ്രിട്ടണിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തില്‍ താമസമാക്കിയ കുറുക്കനെയാണ്‌ പിടികൂടിയത്‌. 288 മീറ്റര്‍ ഉരത്തിലുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവേ തന്നെ അനിധികൃതമായി ഈ കുറുക്കന്‍ കൈയേറുകയായിരുന്നെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. 72 നിലകളുള്ള ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്‌ കുറക്കന്‍ താമസിച്ചിരുന്നത്‌. മരങ്ങള്‍ നിറഞ്ഞ കാടല്ലെങ്കിലും നഗരമൊരു കോണ്‍ക്രീറ്റ്‌ വനമാണെന്നു ചിന്തിച്ചിരുന്ന പുരോഗമന ചിന്തകനായിരുന്നു ഈ കുറുക്കന്‍.

നിര്‍മാണ തൊഴിലാളികളുടെ ഭക്ഷണാവശിഷ്‌ടങ്ങളായിരുന്നു ഈ വിരുതന്‍ കഴിച്ചിരുന്നത്‌. ലോകത്തെ ഏറ്റവും ഉന്നതനിലയില്‍ ജീവിക്കുന്ന കുറുക്കനെന്ന അഹങ്കാരമൊന്നും ഈ പാവത്തിനില്ലായിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും കൂവുന്നൊരു സ്വഭാവദൂഷ്യം പാരമ്പര്യമായി കുറുക്കന്മാര്‍ക്കുണ്ടല്ലോ. എന്നാല്‍, ഈ പാവത്തിനു അതുമില്ലായിരന്നു. ലണ്ടന്‍ ബ്രിഡ്‌ജിനു സമീപത്തുയരുന്ന ആകാശഗോപുരത്തിന്റെ 72-ാം നിലയില്‍ നഗരകാഴ്‌ചകള്‍ കണ്ട്‌ സന്തോഷപൂര്‍വമായിരുന്നു ഇവന്റെ താമസം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഏതോ പണിക്കാരന്‍ മുകളിലത്തെ നിലയില്‍ എത്തിയപ്പോള്‍ ഇവനെ കണ്ടുപിടിക്കുകയായിരുന്നു. പിന്നീട്‌ ഒരു കൂട്ടിലടച്ച്‌ ഇവനെ മൃഗസംരക്ഷകര്‍ക്കു കൈമാറി. കെട്ടിടം പണിയുന്നവര്‍ ഈ സുന്ദരനായ കുറക്കനു ഒരു പേരുമിട്ടു. റോമിയോ. എന്തായാലും റോമിയോ ഇപ്പോള്‍ ലണ്ടനിലെ ഒരു മൃഗശാലയിലാണ്‌.

Sunday, February 27, 2011

റോബോവി: റോബോട്ടുകളിലെ ഓട്ടക്കാരന്‍

ജപ്പാനില്‍ നടത്തിയ റോബോട്ടുകളുടെ മാരത്തണില്‍ റോബോവി-പി.സിക്ക്‌ ജയം. രണ്ടു ദിവസം നീണ്ടുനിന്ന മത്സരത്തില്‍ തൊട്ടടുത്ത എതിരാളിയെ സെക്കന്റുകളുടെ വ്യത്യാസത്തിലാണ്‌ റോബോവി പരാജയപ്പെടുത്തിയത്‌. ഒസാകയിലെ ഇന്‍ഡോര്‍ ട്രാക്കിലാണ്‌ മത്സരം നടന്നത്‌. 42 കിലോമീറ്റര്‍ ദൂരമാണ്‌ മത്സരാര്‍ഥികള്‍ക്ക്‌ താണ്ടാനുണ്ടായിരുന്നത്‌. മത്സരാര്‍ഥികളില്‍ ഏറ്റവും ഉയരമുണ്ടായിരുന്ന റോബോവി തന്നെ വിജയിക്കുമെന്നായിരുന്നു ടെക്‌നീഷ്യന്മാരുടെ പ്രവചനം. 40 സെന്റിമീറ്റര്‍ ഉയരമുള്ള റോബോവിക്‌ 2.4 കിലോഗ്രാമാണ്‌ തൂക്കം.

മത്സരത്തിനിടെ ബാറ്ററി ചാര്‍ജ്‌ ചെയ്യാനും മോട്ടോര്‍ മാറ്റുന്നതിനും സംഘാടകര്‍ റോബോട്ട്‌ ഉടമകള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. ഓട്ടത്തിനിടെ ഉരുണ്ടുവീഴുന്ന റോബോട്ടുകള്‍ തനിയെ എഴുന്നേറ്റ്‌ പൊടിത്തട്ടിക്കളഞ്ഞ്‌ ഓട്ടം തുടര്‍ന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. രാജ്യാന്തര തലത്തില്‍ റോബോട്ട്‌ ഓട്ടമത്സരം പ്രചരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ്‌ ജപ്പാനില്‍ ഈ മത്സരം സംഘടിപ്പിച്ചത്‌.

കളിത്തോക്കുകള്‍ ഇല്ലാത്ത രാജ്യം

ഇറാഖില്‍ തോക്കുകള്‍ക്കു പഞ്ഞമില്ല. അമേരിക്കന്‍ സൈനികരുടെയും തീവ്രവാദികളുടെയും പോരാളികളുടെയുമെല്ലാമായി ലക്ഷോപലക്ഷം തോക്കുകളുള്ള രാജ്യമാണ്‌ ഇറാഖ്‌. കൈത്തോക്കുകള്‍ മുതല്‍ വിമാനവേധതോക്കുകള്‍ വരെ ഇറാഖില്‍ സുലഭം.

എന്നാല്‍, അവിടെ ലഭിക്കാത്തൊരു തോക്കുണ്ട്‌. സദാം ഹുസൈന്റെ കാലത്തുണ്ടായിരുന്നതും അമേരിക്കന്‍ അധിനിവേശകാലത്തു ലഭിക്കാത്തതുമായ തോക്കുകളാണിവ. കളിത്തോക്കുകള്‍. കളിത്തോക്കുകളാണ്‌ ഇപ്പോള്‍ ഇറാഖിലെ അപൂര്‍വ വസ്‌തുക്കള്‍. സുരക്ഷാഭീഷണിയുടെ പേരിലാണ്‌ കളിത്തോക്കുകള്‍ ഇറാഖില്‍ ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നത്‌. പക്ഷേ, കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നവര്‍ ഇപ്പോഴും കളിത്തോക്കുള്‍ രഹസ്യമായി വില്‍ക്കുന്നുണ്ട്‌. നൂറിരട്ടി ലാഭമുള്ള ബിസിനസാണ്‌ കളിത്തോക്കുകളുടേതെന്നാണ്‌ കച്ചവടക്കാര്‍ പറയുന്നത്‌.

കുട്ടികള്‍ തോക്കുമായി കളിക്കുന്നത്‌ സുരക്ഷാ സൈനികര്‍ക്കു ഭീഷണി സൃഷ്‌ടിക്കുമെന്നാണ്‌ അമേരിക്ക കളിത്തോക്കു നിരോധിക്കാന്‍ പറഞ്ഞന്യായം. സ്‌ഥലം ഇറാഖാണ്‌ കുട്ടികളുടെ കൈയിലുള്ളത്‌ കളിത്തോക്കാണോ അതോ ഒറിജിനല്‍ തോക്കാണോ എന്ന്‌ എങ്ങനെ അറിയാനാണ്‌ എന്നാണ്‌ അമേരിക്കന്‍ സൈനികരുടെ ചോദ്യം. കളിത്തോക്കുകാണിച്ചു പേടിപ്പിക്കുന്ന കുട്ടികളെ വെടിവച്ചാല്‍ അതുമതി അടുത്തപൊല്ലാപ്പിന്നെന്ന്‌ അമേരിക്കയ്‌ക്കറിയാം. അതിലും നല്ലത്‌ കളിത്തോക്കുകള്‍ നിരോധിക്കുന്നതാണെന്നതായിരുന്നു അമേരിക്കന്‍ ബുദ്ധി.

കണ്ണില്‍ ഘടിപ്പിക്കാവുന്ന കംപ്യൂട്ടര്‍

ലോകത്തെ ഏറ്റവും ചെറിയ കംപ്യൂട്ടര്‍ സംവിധാനം നിര്‍മിച്ചിരിക്കുകയാണ്‌ അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാല. അന്ധതയ്‌ക്കു കാരണമാകാവുന്ന ഗ്ലൂക്കോമ എന്ന നേത്രരോഗത്തിന്റെ ചികിത്സാര്‍ഥമാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടര്‍ നിര്‍മിച്ചിരിക്കുന്നത്‌. ഒരു ചതുരശ്രമില്ലീമീറ്ററാണ്‌ ഇതിന്റെ വിലുപ്പം. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ ഈ കംപ്യൂട്ടറിനെ കണാനാവൂ. ഗ്ലൂക്കോമ രോഗം പിടിപെട്ടയാളുടെ കണ്ണില്‍ ഘടിപ്പിക്കാനാണ്‌ ഈ കംപ്യൂട്ടര്‍. കണ്ണിന്റെ മര്‍ദം അളക്കാനുള്ള ഉപകരണമായാണ്‌ ഇതിനെ ഉപയോഗിക്കുന്നത്‌.

സാദാ കംപ്യൂട്ടറെ വെല്ലുന്നവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടര്‍. തീരെച്ചെറിയ മൈക്രോപ്രൊസസറാണ്‌ ഇതിലുള്ളത്‌. കണ്ണിന്റെ മര്‍ദം അളക്കാനുള്ള സെന്‍സര്‍, മെമ്മറി, ബാറ്ററി, സോളാര്‍സെല്‍, വയര്‍ലെസ്‌ റേഡിയോ, ഇതിന്റെ ആന്റിന തുടങ്ങിയവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടറിലുള്ളത്‌. പുറത്തുള്ള റേഡിയോ ഉപകരണത്തിലേക്ക്‌ വിവരങ്ങള്‍ കൈമാറാനാണ്‌ ഈ റേഡിയോയും ആന്റിനയും.

വയര്‍ലെസ്‌ നെറ്റ്‌വര്‍ക്ക്‌ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാവുന്നവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടറെന്നാണ്‌ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. കംപ്യൂട്ടര്‍ രംഗത്തെ ഭാവിതന്നെ മാറ്റിമറിക്കാവുന്ന കണ്ടുപിടിത്തമായാണ്‌ ശാസ്‌ത്രലോകം ഇതിനെ വിലയിരുത്തുന്നത്‌. എന്നാല്‍, ഇവ വിപണിയില്‍ ലഭ്യമാകണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഈ കംപ്യൂട്ടറിനു ശാസ്‌ത്രജ്‌ഞര്‍ പേരു നല്‍കിയിട്ടില്ല.

മരണം പ്രവചിക്കുന്ന പൂച്ച

പോത്തിന്റെ പുറത്തേറി വരുന്ന കാലനാണ്‌ ഭാരതത്തില്‍ മരണത്തിന്റെ പ്രതീകം. എന്നാല്‍, ഇംഗ്ലണ്ടില്‍ അതൊരു പൂച്ചയാണ്‌. ജീവനുള്ള ഒരു പൂച്ചയാണ്‌ ഇംഗ്ലണ്ടിലെ മരണങ്ങള്‍ പ്രവചിക്കുന്നത്‌. അഞ്ചുവയസുള്ള ഓസ്‌കര്‍ എന്നു പേരുള്ള ഈ പൂച്ച ഇതുവരെയും 50 മരണങ്ങള്‍ പ്രവചിച്ചിട്ടുണ്ടെന്നാണ്‌ ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. ഓസ്‌കറിന്റെ മരണ പ്രവചനങ്ങളില്‍ ഒന്നുപോലും തെറ്റിയിട്ടുമില്ല. ന്യൂഇംഗ്ലണ്ടിലെ സ്‌റ്റീര്‍ ഹൗസ്‌ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ സെന്ററിലാണ്‌ ഈ പൂച്ചയുടെ താമസം. പ്രായമായ രോഗികളെ ചികിത്സിക്കുന്ന കേന്ദ്രമാണിത്‌.

സ്‌മൃതിഭ്രംശം സംഭവിച്ച രോഗികളും മരണം കാത്തു കഴിയുന്നവരുമാണ്‌ ഇവരില്‍ ഭൂരിപക്ഷവും. ഇവര്‍ കഴിയുന്ന വാര്‍ഡുകളിലൂടെ ഡോക്‌ടര്‍മാര്‍ക്കൊപ്പമോ അല്ലെങ്കില്‍ പരിചരിക്കാനെത്തുന്ന നഴ്‌സുമാര്‍ക്കൊപ്പമോ ആണ്‌ ഓസ്‌കര്‍ സഞ്ചരിക്കുന്നത്‌്. ഈ സഞ്ചാരത്തില്‍ ഏതെങ്കിലും രോഗിയുടെ കട്ടിലില്‍ ഓസ്‌കര്‍ കയറി ഇരുന്നാല്‍ ഉറപ്പിക്കാം 24 മണിക്കൂറിനുള്ളില്‍ അയാള്‍ മരിക്കുമെന്ന്‌. ഓസ്‌കര്‍ രോഗിയുടെ കട്ടിലില്‍ കയറി ഇരുന്നാല്‍ ആശുപത്രി അധികൃതര്‍ ഉടനെ അവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കും. കാരണം, ഓസ്‌കറിന്റെ പ്രവചനങ്ങള്‍ കടുകിട തെറ്റാറില്ലെന്ന്‌ അവര്‍ക്കറിയാം. ചിലപ്പോള്‍ മരിക്കുന്നതുവരെയും ഓസ്‌കര്‍ രോഗിക്കു കൂട്ടിരിക്കാറുണ്ട്‌.

മണം പിടിക്കാനുള്ള കഴിവായിരിക്കാം ഓസ്‌കറിനെ ഈ പ്രത്യേക ശേഷിക്കു കാരണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. കോശങ്ങള്‍ നശിക്കുന്നതും അതേത്തുടര്‍ന്നുണ്ടാകുന്ന ചില പ്രത്യേക ഘടകങ്ങളുടെ മണം തിരിച്ചറിയാനുള്ള കഴിവായിരിക്കാം ഓസ്‌കറിനെ മരണ പ്രവചനത്തിലേക്കു നയിക്കുന്നതെന്നാണ്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഓസ്‌കറിന്റെ കഥ സിനിമയാക്കാനുള്ള തയാറെടുപ്പിലാണ്‌ ഹോളിവുഡ്‌.

മുലപ്പാല്‍ ഐസ്‌ക്രീം

വിവിധ തരത്തിലും വര്‍ണത്തിലുമുള്ള ഐസ്‌ക്രീമുകള്‍ സുലഭമാണ്‌. എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമായൊരു ഐസ്‌ക്രീമുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഒരു ലണ്ടന്‍കാരന്‍. ബേബി ഗാഗ എന്നാണ്‌ ഐസ്‌ക്രീമിന്റെ പേര്‌.

മുലപ്പാലുകൊണ്ടാണ്‌ ഈ ഐസ്‌ക്രീമുണ്ടാക്കിയിരിക്കുന്നത്‌. മാതൃത്വത്തിന്റെ മാന്ത്രികത എന്നാണ്‌ ഈ ഐസ്‌ക്രീമിനെ വിശേഷിപ്പിക്കുന്നത്‌. മാറ്റ്‌ ഓകോണര്‍ എന്ന ഐസ്‌ക്രീം വിദഗ്‌ധനാണ്‌ ബേബി ഗാഗയ്‌ക്കു പിന്നിലുള്ളത്‌.

രൂപ ആയിരം കൊടുക്കണം ഒരു ബേബി ഗാഗ ഐസ്‌ക്രീം കിട്ടണമെങ്കില്‍. ലണ്ടനിലെ കോണ്‍വന്റ്‌ ഗാര്‍ഡനിലുള്ള മാറ്റിന്റെ റസ്‌റ്റോറന്റിലാണ്‌ ബേബി ഗാഗ ഐസ്‌ക്രീം കിട്ടുന്നത്‌. മുലപ്പാല്‍ ആവശ്യമുണ്ടെന്ന്‌ ഇന്റര്‍നെറ്റില്‍ മാറ്റ്‌ പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ട്‌ വിളിച്ച സ്‌ത്രീകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 15 പേരാണ്‌ ഐസ്‌ക്രീമിനായി മുലപ്പാല്‍ നല്‍കുന്നത്‌.

ഏറ്റവും പരിശുദ്ധമായ ഐസ്‌ക്രീമായിരിക്കും ഇതെന്നാണ്‌ മാറ്റ്‌ പറയുന്നത്‌. വാനില, ലെമണ്‍ ഫ്‌ളേവറുകള്‍ ചേര്‍ത്ത രുചികരമായ ഐസ്‌ക്രീമാണിതെന്നാണ്‌ രുചിച്ചു നോക്കിയവര്‍ പറയുന്നത്‌. ഒരു ലിറ്റര്‍ മുലപ്പാലിനു 3200 രൂപയാണ്‌ മാറ്റിന്റെ റസേ്‌റ്റാറന്റ്‌ നല്‍കുന്നത്‌.

Friday, February 25, 2011

കാന്തികശക്‌തിയുള്ള ബാലന്‍

ലോഹങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവ്‌ കാന്തിക വസ്‌തുക്കള്‍ക്കുണ്ട്‌. മനുഷ്യനും ഇങ്ങനെ ലോഹങ്ങളെ ആകര്‍ഷിക്കാന്‍ തുടങ്ങിയാലോ. കാന്തിക മനുഷ്യനെന്നു വിളിക്കാം. അങ്ങനെയെങ്കില്‍ സെര്‍ബിയക്കാരനായ ബോഗ്‌ദാന്‍ എന്ന ഏഴുവയസുകാരനെ കാന്തിക ബാലനെന്നു വിളിക്കേണ്ടിവരും. കാരണം, ബോഗ്‌ദാന്‍ കാന്തിക ശക്‌തിയുള്ള മനുഷ്യനാണ്‌. ചെറിയ സ്‌പൂണുകളും, കത്തികളും ടിവി റിമോര്‍ട്ടും എന്തിന്‌ ഫ്രൈയിംഗ്‌പാന്‍പോലും ഈ കുഞ്ഞു ശരീരത്തിന്റെ ആകര്‍ഷണ ശക്‌തിയാല്‍ ശരീരത്തോട്‌ ഒട്ടിയിരിക്കും.

ബോഗ്‌ദാന്‍ വരുമ്പോള്‍ സമീപത്തുള്ള ലോഹങ്ങള്‍ പാഞ്ഞടുത്തു ശരീരത്തോട്‌ ഒട്ടിച്ചേരുകയില്ല. ഇവ ഈ ബാലന്റെ ശരീരത്തില്‍ ചേര്‍ത്തുവയ്‌ക്കണമെന്നുമാത്രം. പശയൊന്നും വേണ്ട. ഒട്ടിയങ്ങിരിക്കും. പിന്നെ ഒരിത്തിരി ബലം കൊടുത്ത്‌ പറിച്ചെടുക്കണമെന്നുമാത്രം.

ബോഗ്‌ദാന്റെ ഈ കാന്തിക ശക്‌തികാരണം വൈദ്യുതി വസ്‌തുക്കളുടെ സമീപത്തേക്ക്‌ ഈ ബാലനെ വീട്ടുകാര്‍ വിടാറില്ല. ടെലിവിഷന്റെയും കംപ്യൂട്ടറിന്റെയും മുമ്പില്‍ ബോഗ്‌ദാന്‍ എത്തിയാല്‍ ഇവ തനിയെ ഓഫായി പോകുമെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌.

പച്ചകുത്തിയ പന്നികള്‍

മനുഷ്യശരീരത്തിലാണ്‌ സാധാരണ പച്ചുകുത്തുന്നത്‌. എന്നാല്‍, ചൈനയിലെ ബീജിംഗിലുള്ള യാംഗ്‌ ഷെന്‍ ഫാമില്‍ പച്ച കുത്തുന്നത്‌ പന്നികളിലാണ്‌. വെളുത്ത പന്നികളിലാണ്‌ പച്ചകുത്തുന്നത്‌. ശരീരം മുഴുവന്‍ വിവിധ തരത്തിലാണ്‌ ഈ പന്നികളില്‍ പച്ചകുത്തിയിരിക്കുന്നത്‌. ബല്‍ജിയന്‍കാരനായ വിം ഡെല്‍വോയി എന്ന പച്ചകുത്ത്‌ വിദഗ്‌ധനാണ്‌ പന്നികളെ പച്ചകുത്തുന്നത്‌.

ശരീരം മുഴുവന്‍ വിവിധ തരത്തിലും വര്‍ണത്തിലും പച്ചകുത്തിയ പന്നികളുടെ പ്രദര്‍ശനവും വിം ഈ ഫാമില്‍ നടത്തുന്നുണ്ട്‌. നൂറുകണക്കിനാളുകളാണ്‌ പച്ചകുത്തിയ ഈ പന്നികളെ കാണാനെത്തുന്നത്‌.

അനസ്‌തേഷ്യകൊടുത്തു മയക്കിയാണ്‌ പന്നികളില്‍ പച്ചകുത്തുന്നത്‌. തന്റെ കലാശേഷി പ്രകടിപ്പിക്കാനുള്ള വേദികളാണ്‌ പന്നികളെന്നാണ്‌ വിം പറയുന്നത്‌. എന്നാല്‍, പന്നികളുടെ ശരീരത്തില്‍ പച്ചകുത്തുന്നതിനെതിരേ നിരവധി മൃഗസ്‌നേഹികളാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. പക്ഷേ, ഇതൊന്നും തന്റെ പച്ചകുത്തിനെ തടയാന്‍ പര്യാപ്‌തമല്ലെന്നാണ്‌ വിം പറയുന്നത്‌.

ഏറ്റവും പ്രായമേറിയ അഭിസാരിക

പ്രായമേറും തോറും ഡിമാന്റ്‌ കുറയുന്ന തൊഴിലാണ്‌ അഭിസാരികകളുടേത്‌. എന്നാല്‍, അമേരിക്കയിലൊരു മുത്തശിയുണ്ട്‌. പ്രായം 96. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കുഴിയിലേക്കു കാലും നീട്ടിവച്ചിരിക്കുന്ന വൃദ്ധ. എന്നാല്‍, 96-ാം വയസിലും വെറുതേയിരിക്കാന്‍ മുത്തശി ഒരുക്കമല്ല. എന്തു ജോലിയാണ്‌ മുത്തശിയുടേതെന്നു ചോദിച്ചാലോ. അഭിസാരികയാണെന്നായിരിക്കും ഉത്തരം. വര്‍ഷം 35 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നാണ്‌ മുത്തശി അവകാശപ്പെടുന്നത്‌. 1945 മുതല്‍ തുടങ്ങിയതാണ്‌ മുത്തശിയുടെ ഈ ജോലി. ഇടയ്‌ക്കു 25 വര്‍ഷത്തോളം ഇവര്‍ തൊഴിലില്‍നിന്നു ബ്രേക്ക്‌ എടുത്തെന്നുമാത്രം.

മില്ലി കൂപ്പറെന്നു പേരുള്ള ഈ പ്രായമേറിയ അഭിസാരിക ബ്രിട്ടണിലാണ്‌ ജനിച്ചത്‌. ലണ്ടനില്‍ ജീവിച്ചിരുന്ന മില്ലിയും അമേരിക്കക്കാരനുമായി പ്രണയത്തിലായി. വിവാഹിതരായ ഇവര്‍ അമേരിക്കയിലെ ലാസ്‌വേഗസില്‍ താമസമാരംഭിച്ചു. എന്നാല്‍, 1945ല്‍ ഭര്‍ത്താവ്‌ മില്ലിയേയും മകളെയും തനിച്ചാക്കി ഈ ലോകത്തോടു വിടപറഞ്ഞു. അതോടെ ജീവിതം മില്ലിക്കു മുമ്പില്‍ ചോദ്യ ചിഹ്നമായി. ഒടുവില്‍ ജീവിക്കാനായി അഭിസാരികയായി മാറുകയായിരുന്നു ഇവര്‍. ഹൈക്ലാസ്‌ അഭിസാരികയായി ജീവിച്ച ഇവര്‍ ധാരാളം സമ്പാദിച്ചു. 1955ല്‍ മില്ലി രണ്ടാമതും വിവാഹിതയായി. എന്നാല്‍, രണ്ടാമത്തെ ഭര്‍ത്താവും ഇവരെ തനിച്ചാക്കി മരണത്തിനു കീഴടങ്ങുകയായിരുന്നു. 70 ലക്ഷത്തോളം രൂപ മില്ലിക്കു വില്‍പത്രത്തില്‍ നീക്കിവച്ചിട്ടാണ്‌ ഇയാള്‍ മരിച്ചത്‌. ജീവിതത്തില്‍ വീണ്ടും തനിച്ചായ മില്ലി വീണ്ടും തന്റെ പഴയ തൊഴിലിലേക്കു തിരിയുകയായിരുന്നു. 1979ല്‍ ആരംഭിച്ച അഭിസാരികാവൃത്തി പിന്നീടൊരിക്കലും അവര്‍ ഉപേക്ഷിച്ചില്ല.

മൂവായിരത്തിയഞ്ഞൂറു പുരുഷന്മാര്‍ക്കൊപ്പം കിടക്കപങ്കിട്ടുണ്ടെന്നാണ്‌ മില്ലി വെളിപ്പെടുത്തുന്നത്‌. 29 മുതല്‍ 92 വയസുവരെയുള്ളവരാണ്‌ തന്റെ കസ്‌റ്റമേഴ്‌സെന്നും മില്ലി പറയുന്നു. ഇപ്പോള്‍ ആഴ്‌ചയില്‍ രണ്ടു കസ്‌റ്റമേഴ്‌സിനെ മാത്രമാണ്‌ മില്ലി സ്വീകരിക്കുന്നത്‌. 56,000 രൂപയാണ്‌ മില്ലിയുടെ ചാര്‍ജ്‌.

എന്നാല്‍, പുതുതലമുറയിലെ തന്റെ സഹപ്രവര്‍ത്തകരോട്‌ മില്ലിക്കു അത്ര തൃപ്‌തിപോരാ. അവര്‍ അടക്കവും ഒതുക്കവുമില്ലാത്തവരാണെന്നാണ്‌ മില്ലിയുടെ അഭിപ്രായം. മാന്യമായി വസ്‌ത്രം ധരിക്കുന്ന ആളാണ്‌ താനെന്നും അതുകൊണ്ടുതന്നെ മാന്യന്മാരാണ്‌ തന്റെ കസ്‌റ്റമേഴ്‌സെന്നുമാണ്‌ മില്ലി പറയുന്നത്‌.

Thursday, February 24, 2011

മുട്ടയ്‌ക്കുള്ളില്‍ മുട്ട


ഒരു മുട്ടയ്‌ക്കു പകരം രണ്ടു മുട്ട കിട്ടിയ അത്ഭുതത്തിലാണ്‌ ജോണ്‍ ഫെല്ലോ. അറുപത്തിയെട്ടുകാരനായ ജോണ്‍ പ്രഭാത ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു. പതിവുള്ള ഓംലെറ്റിനായി മുട്ട പൊട്ടിച്ചതായിരുന്നു ജോണ്‍. എന്നാല്‍, പാത്രത്തിലേക്കു വീണതോ മറ്റൊരു മുട്ടയും.

ഇംഗ്ലണ്ടിലെ വേമൗത്തിലാണ്‌ സംഭവം. സ്‌ഥിരമായി സാധനങ്ങള്‍ വാങ്ങുന്ന ഷോപ്പിംഗ്‌ സെന്ററില്‍നിന്നാണ്‌ ജോണ്‍ ഈ മുട്ടയും വാങ്ങിയത്‌. എന്നാല്‍, അപൂര്‍വമായ പ്രകൃതി പ്രതിഭാസമാണെന്നും എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്ന്‌ വ്യക്‌തമായി കണ്ടെത്തിയിട്ടില്ലെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌

കീടനാശിനികള്‍ പുരുഷത്വം നശിപ്പിക്കും

വിളകളില്‍ കീടനാശിനി തളിക്കുന്നത്‌ ഉപദ്രവകാരികളായ ക്ഷുദ്രജീവികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ്‌. എന്നാല്‍, ഈ കീടനാശിനികള്‍ കീടങ്ങളെ മാത്രമല്ല പുരുഷത്വവും നശിപ്പിക്കുമെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. പുരുഷന്റെ പ്രജനനശേഷിയെയാണ്‌ കീടനാശിനികള്‍ തകര്‍ക്കുന്നത്‌.

ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കീടനാശിനികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും പുരുഷത്വത്തെ നശിപ്പിക്കുമെന്നു കണ്ടെത്തുന്നത്‌ ആദ്യമാണ്‌. യൂറോപ്യന്‍ കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനങ്ങളിലാണ്‌ ഈ കണ്ടെത്തല്‍.

ലണ്ടന്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ ഫാര്‍മസിയാണ്‌ ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌. ലൈംഗിക ഹോര്‍മോണുകളെ ദോഷകരമായി ബാധിച്ചാണ്‌ കീടനാശിനികള്‍ പുരുഷത്വത്തിനു ഹാനിക്കുന്നത്‌.


അമേരിക്കന്‍ പ്രസിഡന്റാവൂ; കോടീശ്വരനാവൂ


അമേരിക്കന്‍ പ്രസിഡന്റാവുകയെന്നാല്‍ ലോകം ഭരിക്കാനുള്ള അധികാരം ലഭിക്കുകയെന്നാണ്‌ അര്‍ഥം. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റായാല്‍ കോടീശ്വരനായി മാറാനുള്ള അവസരം കൂടിയാണ്‌. ഇതുവരെയുള്ള 43 അമേരിക്കന്‍ പ്രസിഡന്റുമാരില്‍ 34 പേരും പ്രസിഡന്റു പദവിക്കുശേഷം കോടീശ്വരന്മാരായെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. അമേരിക്കന്‍ പ്രസിഡന്റു പദവിയാണ്‌ ഇവരില്‍ പലരെയും കോടീശ്വരന്മാരാക്കിയത്‌.

അമേരിക്കന്‍ പ്രസിഡന്റായതോടെ 21 കോടിരൂപയാണ്‌ ഒബാമയുടെ സമ്പാദ്യത്തില്‍ അധികമെത്തിയത്‌. പുസ്‌തകത്തിന്റെ റോയല്‍റ്റിയിലൂടെയാണ്‌ ഈ തുക ഒബാമയ്‌ക്കു ലഭിച്ചത്‌. മുന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണും ഇങ്ങനെ കോടികള്‍ സമ്പാദിച്ചിട്ടുണ്ട്‌.

അമേരിക്കന്‍ പ്രസിഡന്റുമാരില്‍ കടക്കെണിയില്‍ ജീവിതം അവസാനിച്ചവരുമുണ്ട്‌. മുന്‍നിര കോടീശ്വരനായില്ലെങ്കിലും ദരിദ്രകുടുംബത്തില്‍ ജനിച്ച ഏബ്രഹാം ലിങ്കനെ സമ്പന്നനാക്കാനും അമേരിക്കന്‍ പ്രസിഡന്റു പദവിക്കായി. കോടീശ്വരരായ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ 700 കോടി രൂപയുടെ സമ്പാദ്യവുമായി ലിണ്ടന്‍ ബി. ജോണ്‍സണാണ്‌ മുമ്പന്‍. ജന്മനാല്‍ കോടീശ്വരന്മാരായ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും തങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ പ്രസിഡന്റു പദവി ഉപകരിച്ചു. മധ്യവര്‍ഗ കുടുംബങ്ങളില്‍ ജനിച്ചു സ്വപരിശ്രമത്താല്‍ അമേരിക്കന്‍ പ്രസിഡന്റുമാരായവരാണ്‌ കൂടുതല്‍ സമ്പന്നരായതെന്നാണ്‌ ഗവേഷകര്‍ വെളിപ്പെടുത്തുന്നത്‌.

ലഹരി നുരയും തക്കാളി

ആവശ്യമാണു കണ്ടെത്തലിന്റെ മാതാവ്‌ എന്നു പറയുന്നത്‌ ശരിവയ്‌ക്കുകയാണ്‌ ഗുജറാത്തുകാര്‍. മദ്യം നിരോധിച്ച സംസ്‌ഥാനമാണ്‌ ഗുജറാത്ത്‌. എന്നാല്‍, അവിടെ കുടിയന്മാരില്ലേ? അവര്‍ക്കു ലഹരി എങ്ങനെ ലഭിക്കും. അതിനുള്ള ഉത്തരമാണ്‌ ഗുജറാത്തില്‍ തക്കാളികള്‍. വ്യാജമദ്യ മാഫിയക്കാരാണ്‌ ഈ തക്കാളികള്‍ രംഗത്തിറക്കിയിരിക്കുന്നത്‌. മദ്യം നിറച്ച തക്കാളികളാണ്‌ ഇവയെന്നുമാത്രം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ്‌ ഈ തക്കാളികളില്‍ സിറിഞ്ച്‌ ഉപയോഗിച്ച്‌ നിറയ്‌ക്കുന്നത്‌.

തക്കാളിക്കു 20 രൂപയാണ്‌ വിലയെങ്കിലും ലഹരിതക്കാളിക്കു 250-300 രൂപ കൊടുക്കണം. റമ്മിനും ബ്രാണ്ടിക്കും വിലവ്യത്യാസവുമുണ്ട്‌. തെരഞ്ഞെടുത്ത കടകളില്‍ തെരഞ്ഞെടുത്ത കുടിയന്മാര്‍ക്കു മാത്രമേ ഈ തക്കാളി ലഭിക്കൂ. തക്കാളിയില്‍ നിറച്ച മദ്യത്തിനു പ്രത്യേക ലഹരിയാണെന്നാണ്‌ ഗുജറാത്തിലെ സ്‌ഥിരം കുടിയന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌.

ഓണ്‍ലൈന്‍ ഗെയിം കളിച്ചു മരിച്ചു

കംപ്യൂട്ടര്‍ ഗെയിമുകളോട്‌ ഭ്രാന്തമായ അഭിനിവേശമുള്ളവരാണ്‌ ചൈനക്കാര്‍. ഗെയിം കളിക്കാന്‍ എത്ര മണിക്കൂര്‍വേണമെങ്കിലും ചെലവഴിക്കാന്‍ അവര്‍ തയാറാണ്‌. ഓണ്‍ലൈന്‍ ഗെയിമുകളും ചൈനയില്‍ വ്യാപകമാണ്‌. ഓണ്‍ലൈന്‍ ഗെയിം ഭ്രാന്തന്മാര്‍ക്കുവേണ്ടി പതിനായിരക്കണക്കിനു ഇന്റര്‍നെറ്റ്‌ കഫേകളാണ്‌ ചൈനയിലെമ്പാടുമുള്ളത്‌. നൂറുകണക്കിനാളുകള്‍ക്ക്‌ ഒരേസമയം കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ സൗകര്യമുള്ളവയാണ്‌ ഇത്തരം കഫേകള്‍. ഇത്തരമൊരു ഇന്റര്‍നെറ്റ്‌ കഫേയില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച ഒരു യുവാവ്‌ മരിച്ചു. ഭക്ഷണം കഴിക്കാതെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാതെ മൂന്നു ദിവസം തുടര്‍ച്ചയായി ഓണ്‍ലൈന്‍ ഗെയിം കളിച്ചതാണ്‌ മരണകാരണം.

ചൈനീസ്‌ തലസ്‌ഥാനമായ ബീജിംഗിലുള്ള ഒരു കഫേയിലാണ്‌ സംഭവം. മൂന്നു ദിവസം തുടര്‍ച്ചയായി കംപ്യൂട്ടറിനു മുമ്പിലിരുന്നു ഗെയിം കളിച്ചതിനെത്തുടര്‍ന്ന്‌ ഇയാള്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചിരുന്നു. ചൈനയില്‍ മൂന്നു കോടിയിലേറെ ആളുകള്‍ ഇന്റര്‍നെറ്റ്‌ ഭ്രമുള്ളവരാണെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

Wednesday, February 23, 2011

സ്‌മോക്കിയുടെ ശബ്‌ദത്തില്‍ ട്രാഫിക്കുപോലും തോറ്റുപോകും

മ്യാവൂ... മ്യാവൂ... താളത്തില്‍, അല്‌പം നീട്ടിയുള്ള പൂച്ചകളുടെ ശബ്‌ദം കേള്‍ക്കുന്നതു തന്നെ ഒരു രസമാണ്‌. എന്നാല്‍, ബ്രിട്ടണിലുള്ള സ്‌മോക്കി എന്ന പൂച്ചയുടെ ശബ്‌ദം കേട്ടാല്‍ റോഡിലൂടെ പോകുന്നവരുപോലും ഒന്നു ഞെട്ടു. എന്തൊരു ശബ്‌ദമാ ആ നാശം പിടിച്ച പൂച്ചയുടേതെന്നാണ്‌ അയല്‍ക്കാരും നാട്ടുകാരും സ്‌മോക്കിയെക്കുറിച്ചു പറയുന്നത്‌. ഇതുകേള്‍ക്കുമ്പോള്‍ സ്‌്മോക്കിക്ക്‌ അഹങ്കാരം അല്‌പം കൂടും. കാരണം, സാധാരണ പൂച്ചകളേക്കാള്‍ മൂന്നിരട്ടി ശബ്‌ദത്തിലാണ്‌ സ്‌മോക്കിയുടെ കരച്ചില്‍. മറ്റു പൂച്ചകളുമായി കടിപിടികൂടുമ്പോള്‍ ദേഷ്യത്തില്‍ പുറപ്പെടുവിക്കുന്ന ശബ്‌ദം കേട്ടാല്‍ ചെവിപൊട്ടിയതുതന്നെ.

93 ഡെസിബെല്‍ ശബ്‌ദത്തിലൊക്കെയാണ്‌ ഈ പൂച്ചയുടെ ശബ്‌ദം. ശബ്‌ദം അളക്കുന്ന യൂണിറ്റാണ്‌ ഡെസിബെല്‍. തിരക്കുപിടിച്ച സിറ്റി ട്രാഫിക്ക്‌ ശബ്‌ദത്തെപ്പോലും സ്‌മോക്കിയുടെ കരച്ചില്‍ തോല്‍പ്പിക്കും. സാദാപൂച്ചകള്‍ ശരാശരി 25 ഡെസിബെല്‍ ശബ്‌ദം പുറപ്പെടുവിക്കുമ്പോള്‍ സ്‌മോക്കിയുടെ ശരാശരി ശബ്‌ദം 80 ഡെസിബെല്ലാണ്‌. 12 വയസുള്ള ഇവള്‍ മുറിയിലുണ്ടെങ്കില്‍ ടെലിവിഷന്‍ ഫുള്‍ വോളിയത്തില്‍ വയ്‌ക്കേണ്ടിവരുമെന്നാണ്‌ ഉടമസ്‌ഥരായ റൂത്തും മാര്‍ക്കും പറയുന്നത്‌. ഏറ്റവും ഉയര്‍ന്ന ശബ്‌ദം പുറപ്പെടുവിക്കുന്ന പൂച്ച എന്ന ഗിന്നസ്‌ റെക്കോഡിനു ശ്രമിക്കുകയാണ്‌ സ്‌മോക്കിയുടെ ഉടമസ്‌ഥര്‍.

16.5 കോടിയുടെ ഹാന്‍ഡ്‌ബാഗ്‌

ഹാന്‍ഡ്‌ബാഗുകള്‍ സ്‌ത്രീകള്‍ക്കു വീക്‌നെസാണ്‌ . എവിടെപ്പോയാലും അവരുടെ കണ്ണുകള്‍ തെരയുക പുതിയ പുതിയ ഫാഷന്‍ വസ്‌തുക്കളിലാവും. അതില്‍ പുത്തന്‍ മോഡല്‍ ഹാന്‍ഡ്‌ബാഗുകള്‍ കണ്ണില്‍പ്പെട്ടാല്‍ അത്തരമൊരെണ്ണം സ്വന്തമാക്കാതെ അവര്‍ക്കു ഉറക്കം വരില്ല. എന്നാല്‍, ഫാഷന്‍ പ്രേമികളായ സ്‌ത്രീജനങ്ങളുടെ ഉറക്കത്തെ എന്നന്നേക്കുമായി നഷ്‌ടപ്പെടുത്തുന്ന ഒരു ഹാന്‍ഡ്‌ബാഗ്‌ കഴിഞ്ഞ ദിവസം ദോഹയില്‍ പ്രദര്‍ശിപ്പിച്ചു. ഒരു അടിപൊളി ഹാന്‍ഡ്‌ബാഗ്‌. എന്നാല്‍, ഇതൊരെണ്ണം സ്വന്തമാക്കാമെന്നു വച്ചാലോ. 16.5 കോടി രൂപയാണ്‌ നല്‍കേണ്ടത്‌. പക്ഷേ, ഈ ഹാന്‍ഡ്‌ബാഗ്‌ കാഴ്‌ചയ്‌ക്കുമാത്രമേയുള്ളൂ. വില്‍ക്കാനുള്ളതല്ല. ഏറ്റവും വിലകൂടിയ ഹാന്‍ഡ്‌ ബാഗെന്ന ഗിന്നസ്‌ റെക്കോഡ്‌ സ്വന്തമാക്കിയ ബാഗാണിതെന്നു മാത്രം.

മൗവാദ്‌ 1001 നൈറ്റ്‌സ് ഡയ്‌മണ്ട്‌ പേഴ്‌സ് എന്നാണ്‌ ഈ ഹാന്‍ഡ്‌ബാഗിന്റെ പേര്‌. 4,517 വജ്രങ്ങളും 18 കാരറ്റ്‌ സ്വര്‍ണവും ഉപയോഗിച്ചാണ്‌ ഈ ഹാന്‍ഡ്‌ബാഗ്‌ നിര്‍മിച്ചിരിക്കുന്നത്‌. 381.92 കാരറ്റ്‌ വരും ഇതിനായി ഉപയോഗിച്ച വജ്രങ്ങളുടെ മതിപ്പ്‌. ഇതിന്റെ നിര്‍മാണത്തിനായി 8,800 മണിക്കൂറുകളാണ്‌ ചെലവഴിച്ചത്‌. ദോഹയില്‍ നടന്ന ജ്വല്ലറി ആന്‍ഡ്‌ വാച്ചസ്‌ എക്‌സിബിഷനിലാണ്‌ ഈ ഹാന്‍ഡ്‌ബാഗ്‌ പ്രദര്‍ശിപ്പിച്ചത്‌. റോബര്‍ട്ട്‌ മൗവാദാണ്‌ ഇതിന്റെ രൂപകല്‌പന നിര്‍വഹിച്ചത്‌.

മോഷണം പോയ പേഴ്‌സ്‌ തിരിച്ചുകിട്ടിയത്‌ 40 വര്‍ഷത്തിനുശേഷം

പേഴ്‌സുകള്‍ മോഷണം പോയാല്‍ തിരിച്ചു കിട്ടുന്നതുതന്നെ അപൂര്‍വമാണ്‌. തിരിച്ചുകിട്ടിയാലോ അതില്‍ പണവും കാണില്ല. എഴുപത്തിയേഴുകാരനായ റുഡോള്‍ഫ്‌ റെസ്‌റ്റയുടെ മോഷണം പോയ പേഴ്‌സ് തിരിച്ചുകിട്ടിയതും പണം നഷ്‌ടപ്പെട്ട നിലയിലായിരുന്നു. എന്നാല്‍, പണം നഷ്‌ടപ്പെട്ടാലെന്താ പേഴ്‌സ് തിരിച്ചുകിട്ടിയല്ലോ എന്ന സന്തോഷത്തിലാണ്‌ റുഡോള്‍ഫ്‌. കാരണം മോഷണം നടന്ന്‌ 40 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ പേഴ്‌സ് റുഡോള്‍ഫിനു തിരികെ ലഭിക്കുന്നത്‌.

അമേരിക്കയിലെ വിഖ്യാതമായ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പത്രത്തിലെ ആര്‍ട്ട്‌ ഡയറക്‌ടറായിരുന്നു റുഡോള്‍ഫ്‌. ന്യൂയോര്‍ക്ക്‌ ടൈംസില്‍ പ്രവര്‍ത്തിക്കവേയാണ്‌ റുഡോള്‍ഫിന്റെ പേഴ്‌സ് മോഷണം പോകുന്നത്‌. ജാക്കറ്റില്‍നിന്നാണ്‌ മോഷ്‌ടാവ്‌ പേഴ്‌സുമായി കടന്നത്‌. നാളുകളോളം തെരഞ്ഞെങ്കിലും റുഡോള്‍ഫിനു പേഴ്‌സ് കണ്ടെത്താനായില്ല. ഭാര്യയുടെയും മക്കളുടെയും പിതാവിന്റെ ചിത്രങ്ങളും പ്രധാനപ്പെട്ട ചില ബില്ലുകളും ആ പേഴ്‌സിലുണ്ടായിരുന്നു. മോഷ്‌ടാവാകട്ടെ പേഴ്‌സിലെ പണം മാത്രമെടുത്ത ശേഷം പേഴ്‌സ് മാന്‍ഹാട്ടണിലുള്ള ടൈംസ്‌ കെട്ടിടത്തിന്റെ ഭിത്തിയിലെ വിടവിനിടെ ഉപേക്ഷിക്കുകയായിരുന്നു.

40 വര്‍ഷങ്ങള്‍ക്കുശേഷം കെട്ടിടത്തിലെ ഒരു സുരക്ഷാ ജീവനക്കാരനാണ്‌ അവിചാരിതമായി ഈ പേഴ്‌സ് കണ്ടെത്തുന്നത്‌. പേഴ്‌സില്‍ റുഡോള്‍ഫിന്റെ സെക്യൂരിറ്റി നമ്പരുള്ളതിനാല്‍ അദ്ദേഹത്തെ കണ്ടെത്താനായെന്നാണ്‌ സെക്യരിറ്റി ജീവനക്കാരന്‍ പറയുന്നത്‌. 40 വര്‍ഷത്തിനുശേഷം തന്റെ പ്രിയപ്പെട്ട ഭാര്യയുടെയും മക്കളുടെയും ചിത്രങ്ങള്‍ കണ്ടുകിട്ടിയ സന്തോഷത്തിലായിരുന്നു പേഴ്‌സ് തിരികെ ലഭിച്ച റുഡോള്‍ഫ്‌.

Tuesday, February 22, 2011

രക്‌തസമ്മര്‍ദം അളക്കുന്ന വാച്ച്‌

രക്‌തസമ്മര്‍ദം ആളെക്കൊല്ലുന്നൊരു രോഗമാണ്‌. ലക്ഷക്കണക്കിനാളുകളാണ്‌ രക്‌തസമ്മര്‍ദത്തെ തുടര്‍ന്ന്‌ ലോകത്ത്‌ ഓരോ വര്‍ഷവും മരിക്കുന്നത്‌. എന്നാല്‍, രക്‌തസമ്മര്‍ദം വരുമ്പോഴേ അറിഞ്ഞാല്‍ ഈ മരണങ്ങളില്‍ ഭൂരിപക്ഷവും ഒഴിവാക്കാമെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. ഇതിനൊരു പരിഹാരമാവുകയാണ്‌ രക്‌തസമ്മര്‍ദം അളക്കുന്ന വാച്ച്‌. സാധാരണ ഒരു വാച്ചുപോലെ ധരിക്കാവുന്ന ഇവ ഒരോ നിമിഷവും രക്‌തസമ്മര്‍ദത്തെ അളന്നുകൊണ്ടിരിക്കും.

രക്‌തസമ്മര്‍ദത്തില്‍ വ്യതിയാനം വന്നാല്‍ ഇതിലെ അപായ മണിമുഴങ്ങും. അങ്ങനെ ഇവ ധരിക്കുന്ന ആള്‍ക്ക്‌ രക്‌തസമ്മര്‍ദം ദോഷകരമായ രീതിയില്‍ ഉയര്‍ന്നാല്‍ അറിയാന്‍ സാധിക്കും. ഹൃദയാഘാതങ്ങളില്‍നിന്നും പക്ഷാഘാതങ്ങളില്‍നിന്നും രോഗികളെ രക്ഷിക്കാന്‍ ഈ വാച്ചിനു സാധിക്കുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.

ജേര്‍ണല്‍ ഓഫ്‌ അമേരിക്കന്‍ കോളജ്‌ ഓഫ്‌ കാര്‍ഡിയോളജിയിലാണ്‌ ഈ വാച്ചിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ വന്നത്‌. ലീസ്‌റ്റര്‍ യൂണിവേഴ്‌സിറ്റിയും സിംഗപ്പൂരിലെ ശാസ്‌ത്രജ്‌ഞരും സഹകരിച്ചാണ്‌ ഈ വാച്ച്‌ വികസിപ്പിച്ചത്‌.

എന്നാല്‍, ഈ വാച്ച്‌ വിപണിയില്‍ ലഭ്യമാകാന്‍ രണ്ടു-മൂന്നു വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്നുമാത്രം. എഴുപതിനായിരത്തോളം രൂപയായിരിക്കും ഈ വാച്ചിന്റെ വിലയെന്നാണ്‌ സൂചന.

ഒബാമയുടെ കോച്ചിംഗ്‌



യു.എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പറഞ്ഞാല്‍ ലോകരാഷ്ര്‌ടങ്ങള്‍ കേള്‍ക്കും. എന്നാല്‍, ഒബാമയ്‌ക്കു മുമ്പില്‍ അനുസരണ കാട്ടാത്ത ഒരു കൂട്ടരുണ്ട്‌. ലോകനേതാക്കളൊന്നുമല്ല ഇവര്‍. ഏതാനും കുട്ടികളാണിവരെന്നു മാത്രം. ഒബാമയുടെ മകളായ സാഷയുടെ സുഹൃത്തുക്കളാണീ തെമ്മാടിക്കൂട്ടം. ഇവര്‍ക്കു ബാസ്‌കറ്റ്‌ബോള്‍ കോച്ചിംഗ്‌ കൊടുത്താണ്‌ ഒബാമ വലഞ്ഞത്‌. സാഷയ്‌ക്കും സുഹൃത്തുക്കള്‍ക്കും സ്‌കൂളില്‍ ഒരു ബാസ്‌കറ്റ്‌ ബോള്‍ ടീമുണ്ട്‌. ഈ ടീമിന്റെ പരിശീലകന്‍ കഴിഞ്ഞ ദിവസം എത്തിയില്ല. ഈ സാഹചര്യത്തിലാണ്‌ മകളുടെ നിര്‍ബന്ധത്തിനു വഴങ്ങി കുട്ടിടീമിനെ പരിശീലിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ രംഗത്തിറങ്ങിയത്‌.

ബാസ്‌കറ്റ്‌ബോള്‍ പ്രേമിയും കളിക്കാരനുമാണ്‌ ഒബാമ. ദിവസവും സുഹൃത്തുക്കള്‍ക്കൊപ്പം ഒബാമ അല്‌പനേരം ബാസ്‌കറ്റ്‌ ബോളിനുവേണ്ടി നീക്കിവയ്‌ക്കാറുണ്ട്‌. കഴിഞ്ഞ നവംബറില്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കിടെ ചുണ്ടിനു പരിക്കേറ്റ ഒബാമയ്‌ക്കു 12 സ്‌റ്റിച്ച്‌ ഇടേണ്ടിവന്നിരുന്നു.

എന്നാല്‍, ഒബാമയുടെ ബാസ്‌കറ്റ്‌ബോള്‍ കോച്ചിംഗിനെക്കുറിച്ച്‌ വിലയിരുത്തലുകളൊന്നും പുറത്തുവന്നിട്ടില്ല. പക്ഷേ, മകള്‍ സാഷയ്‌ക്കു ഒബാമയുടെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അവധിദിനം ആഘോഷിക്കാന്‍ അമ്മ മിഷേലിനും സഹോദരി ക്കുമൊപ്പം കൊളറാഡോയില്‍ പോയിരിക്കുകയായിരുന്നു സാഷ. സുരക്ഷാ ഉദ്യോഗസ്‌ഥരുമൊക്കെയായി വമ്പന്‍ പടയുമായാണ്‌ ഒബാമ കോച്ചിംഗ്‌ ഗ്രൗണ്ടിലെത്തിയത്‌. ഇത്തിരപൊന്ന പിള്ളേരുണ്ടോ ഒബാമയുടെ ഈ ജാഡകണ്ട്‌ ഭയക്കുന്നു. ഒമ്പതു വയസുകാരായ കൊച്ചുങ്ങള്‍ ഒബാമയെ ക്ഷ വരപ്പിച്ചെന്നാണ്‌ എതിര്‍പാര്‍ട്ടിക്കാര്‍ പറയുന്നത്‌.

അസാധാരണ കോഴിമുട്ട

ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ മാത്രം കിട്ടുന്നൊരു കോഴിമുട്ടയുണ്ട്‌. ആളുകള്‍ ക്യൂ നിന്നാണ്‌ ഈ കോഴിമുട്ട സ്വന്തമാക്കുന്നത്‌. സാധാരണ കോഴിമുട്ടയില്‍നിന്നു വലുപ്പത്തിലും ഭാരത്തിലും മുമ്പനാണ്‌ അസാധാരണമായ ഈ കോഴിമുട്ട. 160 ഗ്രാം ഭാരമുള്ള ഈ മുട്ടയ്‌ക്ക് ഒമ്പതു സെന്റീമീറ്ററോളം നീളമുണ്ട്‌. സാധാരണ ഒരു കോഴിവളര്‍ത്തുകാരന്‍മാത്രമായ ജെറി പാഗെറ്റാണ്‌ ഈ കോഴിയുടെ ഉടമ. മറ്റു കോഴികളില്‍നിന്നു യാതൊരു വ്യത്യാസവും ഈ കോഴിക്കില്ലെന്നാണ്‌ പാഗെറ്റ്‌ പറയുന്നത്‌. ഹാട്ടി എന്നാണ്‌ പാഗെറ്റ്‌ ഈ കോഴിയെ വിളിക്കുന്നത്‌.

ഏതാനും നാള്‍ മുമ്പ്‌ 11 സെന്റീമീറ്റര്‍ വലിപ്പമുള്ള മുട്ടയിട്ടിട്ടുണ്ട്‌ ഹാട്ടിയെന്നാണ്‌ പാഗെറ്റ്‌ സാക്ഷ്യപ്പെടുത്തുന്നത്‌. ആറുസെന്റീമീറ്ററാണ്‌ സാധാരണമുട്ടയുടെ ശരാശരി നീളം. ഈ നീളത്തിലുള്ള ചെറിയ മുട്ടയിടാന്‍ എന്തായാലും ഹാട്ടി തയാറല്ല.

Monday, February 21, 2011

ഡേ കെയറില്‍നിന്നു മുത്തച്‌ഛന്‍ കൊണ്ടുപോയത്‌ മറ്റൊരു കുട്ടിയെ

പ്രായം ഓര്‍മയെ തളര്‍ത്തുമെന്നു പറഞ്ഞാല്‍ അമേരിക്കയിലെ ഓഹിയോക്കാരനായ ഒരു മുത്തച്‌ഛന്‍ സമ്മതിക്കില്ല. തനിക്കിപ്പോഴും പതിനേഴു വയസാണെന്നായിരുന്നു ഈ വൃദ്ധന്റെ വിചാരം. തെളിഞ്ഞ ഓര്‍മശക്‌തിയും മികവാര്‍ന്ന ആരോഗ്യവും തനിക്കുണ്ടെന്നാണ്‌ ഇയാള്‍ അവകാശപ്പെട്ടിരുന്നത്‌. ഇങ്ങനെ പറഞ്ഞായിരുന്നു ഈ മുത്തച്‌ഛന്‍ ചെറുമകനെ ഡേ കെയര്‍ സെന്ററില്‍ കൊണ്ടു ആക്കിയിരുന്നതും തിരികെ കൊണ്ടുവന്നിരുന്നതും. എന്നാല്‍, പതിവുപോലെ മുത്തച്‌ഛന്‍ കുട്ടിയുമായി തിരികെ എത്തിയപ്പോഴാണ്‌ വീട്ടില്‍ പ്രശ്‌നമായത്‌. കാരണം, മുത്തച്‌ഛന്‍ കൊണ്ടുവന്ന ചെറുമകന്‍ ഒറിജനിലല്ല. ചെറുമകനെയല്ല ഡേ കെയര്‍ സെന്ററിലെ മറ്റൊരു കുട്ടിയെയാണ്‌ ഇയാള്‍ കൊണ്ടുവന്നത്‌. ആദ്യം മുത്തശിയാണ്‌ ഇതു കണ്ടത്‌. ഉടനെ മക്കളെ വിളിച്ചു മുത്തച്‌ഛനു പറ്റിയ അമളി പറഞ്ഞു.

ഇതിനിടെ മുത്തച്‌ഛന്‍ തെറ്റിദ്ധരിച്ചുകൊണ്ടുപോയെ കുട്ടിയുടെ മാതാവ്‌ ഡേ കെയര്‍ സെന്ററില്‍ വന്നു ബഹളമായി. ആകെ പുകിലായിരുന്നപ്പോഴാണ്‌ കുട്ടിയുമായി മുത്തച്‌ഛനും കുട്ടായി മുത്തശിയും ഡേ കെയര്‍ സെന്ററില്‍ എത്തുന്നത്‌. ഒടുവില്‍ കുട്ടിയെ കൈമാറി ചെറുമകനുമായി മുത്തച്‌ഛന്‍ മടങ്ങുകയായിരുന്നു. ഇപ്പോള്‍ അഹങ്കാരമെല്ലാം മാറി അനുസരണയുള്ള കുട്ടിയായി വീട്ടിലിരിക്കുകയാണ്‌ മുത്തച്‌ഛനെന്നാണ്‌ മുത്തശി പറയുന്നത്‌.

മകള്‍ക്ക്‌ ഇടുങ്ങിയ സ്‌ഥലങ്ങളോടു പേടി; മാതാവിന്റെ പുതിയ പരിഹാരം

ഇംഗ്ലണ്ടിലെ ക്രിസ്‌റ്റി നിക്കോള്‍സണ്‍ സര്‍ക്കസിലെ ഗായികയും അഭ്യാസിയുമാണ്‌. ശരീരത്തെ ഒടിച്ചുമടക്കി ഏതു ചെറുപെട്ടിയിലും കയറിപറ്റാനുള്ള ക്രിസ്‌റ്റി നിക്കോള്‍സന്റെ മികവാണ്‌ സര്‍ക്കസ്‌ റിംഗിലേക്കു ഈ ഇരുപത്തിമൂന്നുകാരിക്കു അവസരമൊരുക്കിയത്‌. എന്നാല്‍, ചെറുപ്പത്തില്‍ ഇടുങ്ങിയ സ്‌ഥലങ്ങളോട്‌ പേടിയുള്ള ഒരു കുട്ടിയായിരുന്നു ക്രിസ്‌റ്റി. ക്ലസ്‌റ്ററോഫോബിയ എന്ന പേരുള്ള ഒരു മനോരോഗമായിരുന്നു ഇത്‌. ഇടുങ്ങിയ സ്‌ഥലങ്ങള്‍ കണ്ടാല്‍ അകാരണമായി ഭയമാണ്‌ ഇതിന്റെ ലക്ഷണം. ചെറുപ്പത്തില്‍ത്തന്നെ ക്രിസ്‌റ്റിയുടെ മാതാവ്‌ അലിസണ്‍ നിക്കോള്‍സണിനു ഇക്കാര്യം മനസിലായിരുന്നു.

ഇതിനു പരിഹാരമായി ആ മാതാവ്‌ ചെയ്‌തതെന്തെന്നോ. മകളെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടങ്ങളില്‍ ഇരുത്തുകയായിരുന്നു ആ മാതാവ്‌ ഇതിനായി കണ്ടെത്തിയ പരിഹാരമാര്‍ഗം. മകളെ ചവറ്റുകൊട്ടയില്‍ പിടിച്ചിരുത്തുക, വാഷിംഗ്‌ മെഷീനില്‍ തള്ളുക തുടങ്ങിയവയായിരുന്നു അലിസണ്‍ ചെയ്‌തിരുന്നത്‌. പേടികൊണ്ടുള്ള മകളുടെ കരച്ചില്‍ വകവയ്‌ക്കാതെ ഭീഷണിപ്പെടുത്തിയും അടികൊടുത്തുമായിരുന്നു മകളെക്കൊണ്ട്‌ ആ മാതാവ്‌ ഇക്കാര്യങ്ങള്‍ ചെയ്യിച്ചിരുന്നത്‌. നാളുകള്‍ കഴിഞ്ഞതോടെ ഇടുങ്ങിയ സ്‌ഥലങ്ങള്‍കാണുമ്പോഴുള്ള ഭയം ക്രിസ്‌റ്റിക്കു മാറി. പേടി മാറിയതോടെ ഇടുങ്ങിയ സ്‌ഥലങ്ങളോട്‌ വല്ലാത്തൊരു ഇഷ്‌ടമായി പിന്നീട്‌ ക്രിസ്‌റ്റിക്ക്‌. ഇതോടെ ഇടുങ്ങിയ സ്‌ഥലം എവിടെ കണ്ടാലും ക്രിസ്‌റ്റി അവിടെക്കയറി ഇരിക്കും. ശരീരം ഒടിച്ചുമടക്കി ഏതു ചെറിയ ഇടങ്ങളിലും ക്രിസ്‌റ്റി കയറിപ്പറ്റാന്‍ തുടങ്ങിയതോടെ അവളെത്തേടി അവസരങ്ങളും വന്നെത്തുകയായിരുന്നു. ഒടുവില്‍ സര്‍ക്കസ്‌ തമ്പിലെ കാണികള്‍ക്കുമുമ്പില്‍വരെയെത്തി ആ മെയ്‌വഴക്കം

കുപ്പിയില്‍ ഒളിക്കുന്ന പൂച്ച!


ഒളിക്കുന്നതില്‍ വിദഗ്‌ധരാണ്‌ പൂച്ചകള്‍. എന്നാല്‍, സൂഷ എന്ന പൂച്ച സാധാരണ പൂച്ചകളെ ഒളിക്കുന്നകാര്യത്തില്‍ കടത്തിവെട്ടും. ഉടമസ്‌ഥര്‍ കാണാത്തിടത്താണ്‌ പൂച്ചകള്‍ ഒളിക്കുന്നതെങ്കില്‍ സുഷ ഒളിക്കുന്നത്‌ ഉടമസ്‌ഥര്‍ കാണ്‍കെ കുപ്പിയിലാണെന്നുമാത്രം. ചെറിയ ഗ്ലാസ്‌ കുപ്പികളില്‍ ഒളിക്കുന്നതാണ്‌ സുഷയ്‌ക്കു പ്രിയം. വായ്‌്വട്ടം വലുതായ കുപ്പിയാണെങ്കില്‍ സുഷ തീര്‍ച്ചയായും അതില്‍ കയറിപ്പറ്റിയിരിക്കും. ശരീരം ഒടിച്ചുമടക്കി കുപ്പിയില്‍ കയറിപ്പറ്റുന്ന സുഷയെ കാണുമ്പോള്‍ ഈ പൂച്ച ഇനി എങ്ങനെ ഇതിനുള്ളില്‍നിന്നു പുറത്തിറങ്ങും എന്നായിരിക്കും കാഴ്‌ചക്കാരുടെ വിചാരം. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി സുഷ കൂളായി കുപ്പിയില്‍നിന്നിറങ്ങി തന്റെ പാട്ടിനുപോകും.

റഷ്യന്‍ തലസ്‌ഥാനമായ മോസ്‌കോയിലാണ്‌ സുഷയുടെ താമസമെങ്കിലും ലോകമെങ്ങുമുള്ളവര്‍ക്കു പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ്‌ സുഷ. സുഷയുടെ ഉടമസ്‌ഥ യൂറി കൊററ്റ്യൂണ്‍ ഇവളുടെ ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതോടെ കുപ്പിയിലൊളിക്കുന്ന സുഷ ഹിറ്റാവുകയായിരുന്നു. കുപ്പിയില്‍ മാത്രമല്ല വാഷിംഗ്‌ മെഷീനില്‍ ഒളിക്കുന്നതിലും സുഷ വിദഗ്‌ധയാണ്‌.


Sunday, February 20, 2011

പ്രസിഡന്റായി 8 വര്‍ഷം; ക്ലിന്റണ്‍ അയച്ചത്‌ 2 ഇ-മെയിലുകള്‍




ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത്‌ അമേരിക്കന്‍ ഭരണകൂടമാണെന്നാണ്‌ ലോകം കരുതുന്നത്‌. ഇന്റര്‍നെറ്റിന്റെ സൃഷ്‌ടിക്കു വഴിതെളിച്ചതു അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായിരുന്നു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതും ഇമെയില്‍ അയയ്‌ക്കുന്നതും അമേരിക്കക്കാര്‍തന്നെ. എന്നാല്‍, എട്ടുവര്‍ഷം അമേരിക്കന്‍ ഭരണത്തിന്റെ തലപ്പത്തിരുന്നിട്ടും രണ്ടു ഇമെയിലുകള്‍ മാത്രം അയച്ചൊരു പ്രസിഡന്റുണ്ട്‌. ബില്‍ ക്ലിന്റനാണ്‌ ആ ഇന്റര്‍നെറ്റ്‌ നിരക്ഷരന്‍. 1992 മുതല്‍ 2000 വരെയായിരുന്നു ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നത്‌. ഈ കാലത്ത്‌ 4 കോടി ഇമെയിലുകളാണ്‌ ക്ലിന്റന്റെ ഓഫീസിലെ ജീവനക്കാര്‍ അയച്ചിട്ടുള്ളത്‌.

ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ ക്ലിന്റണ്‍ തന്നെയാണ്‌ തന്റെ സാങ്കേതികവിദ്യാ നിരക്ഷരത വെളിപ്പെടുത്തിയത്‌. ഇറ്റലിയിലെ അഡ്രിയാറ്റിക്കിലുള്ള അമേരിക്കന്‍ സൈനികര്‍ക്കും ബഹിരാകാശത്തുള്ള ജോണ്‍ ഗ്ലെനുമാണ്‌ ക്ലിന്റണ്‍ ഇമെയിലുകള്‍ അയച്ചത്‌.

ഈ ഇമെയിലുകള്‍ ക്ലിന്റണ്‍ കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു സ്വന്തമായി അയച്ചതല്ല. ക്ലിന്റണുവേണ്ടി മറ്റുള്ളവരാണ്‌ അവ അയച്ചത്‌. എന്നാല്‍, സാങ്കേതികമായി ഇവ അയച്ചത്‌ താനെന്നാണ്‌ ക്ലിന്റണ്‍ പറയുന്നത്‌. എന്നാല്‍, ക്ലിന്റന്റെ പിന്‍ഗാമികളായി അധികാരത്തിലേറിയ ജോര്‍ജ്‌ ബുഷും ഒബാമയുമെല്ലാം ഇമെയില്‍ അയയ്‌ക്കുന്നവരില്‍ മുമ്പന്തിയിലായിരുന്നു.
കത്തി ശിരസിലുള്ളത്‌ 4 വര്‍ഷമായി അറിഞ്ഞില്ല
ചൈനയിലെ യുനാന്‍ പ്രവശ്യയിലെ യുക്‌സി പീപ്പിള്‍സ്‌ ആശുപത്രിയില്‍ ലീ ഫൂ എന്ന യുവാവ്‌ എത്തിയത്‌ സ്‌ഥിരമായി അനുഭവപ്പെടുന്ന തലവേനദയ്‌ക്കു പരിഹാരം തേടിയായിരുന്നു. കടുത്ത തലവേദനയോടൊപ്പം ചെവിയില്‍നിന്നു ചോരയും വരുന്നുണ്ടെന്നായിരുന്നു ലീ തന്നെ പരിശോധിച്ച ഡോക്‌ടര്‍മാരോട്‌ പറഞ്ഞത്‌. പ്രാഥമിക പരിശോധനയില്‍ ഡോക്‌ടര്‍മാര്‍ക്കു ലീയുടെ രോഗകാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു നടത്തിയ എക്‌സ്റേ പരിശോധനാ ഫലം കണ്ടാണ്‌ ഡോക്‌ടര്‍മാര്‍ ഞെട്ടിയത്‌. ലീയുടെ തലയോട്ടിക്കുള്ളില്‍ 10 സെന്റീമീറ്റര്‍ നീളമുള്ള ഒരു കത്തി. ഇക്കാര്യം ലീയോട്‌ പറഞ്ഞപ്പോഴാണ്‌ നാലു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു കഥ ഇയാള്‍ ഡോക്‌ടര്‍മാര്‍ക്കു പറഞ്ഞുകൊടുത്തത്‌. ടാക്‌സി ഡ്രൈവറായിരുന്ന ലീയെ നാലു വര്‍ഷങ്ങള്‍ക്കുമുമ്പു കൊള്ളക്കാര്‍ ആക്രമിക്കുകയും പണം അപഹരിക്കുകയും ചെയ്‌തിരുന്നു. അക്രമികള്‍ ലീയെ കുത്താന്‍ ഉപയോഗിച്ച കത്തി ശിരസില്‍ ചെവിയുടെ താഴ്‌ഭാഗത്തുകൂടി ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. കുത്തുന്നതിനിടെ പിടി ഒടിഞ്ഞുപോയതിനാല്‍ കത്തി ശിരസില്‍ തറച്ചവിവരം ലീയോ അന്നു പരിശോധിച്ച ഡോക്‌ടര്‍മാരോ അറിഞ്ഞിരുന്നില്ല.

മുപ്പത്തിയേഴുകാരനായ ലീയുടെ ശിരസില്‍നിന്നു യുക്‌സി ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയയിലൂടെയാണ്‌ കത്തി പുറത്തെടുത്തത്‌. ശിരസില്‍ തറച്ച കത്തിയുമായി നാലു വര്‍ഷം ഒരാള്‍ ജീവിച്ചതു അത്ഭുതകരമാണെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.
ജയില്‍പുള്ളി മലദ്വാരത്തില്‍ ഒളിപ്പിച്ചത്‌ 30 വസ്‌തുക്കള്‍

അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഒരു ജയില്‍പുള്ളി മലദ്വാരത്തില്‍ ഒളിപ്പിച്ചത്‌ 30 വസ്‌തുക്കള്‍. ജയിലില്‍ പതിവു പരിശോധന നടത്തിയ ജയിലറാണ്‌ തടവുകാരനില്‍നിന്നു മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ 30 വസ്‌തുക്കള്‍ കണ്ടെത്തിയത്‌.

മയക്കുമരുന്നു കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുപ്പത്തിമൂന്നുകാരനായ നെല്‍ ലാന്‍സിംഗില്‍നിന്നാണ്‌ വസ്‌തുക്കള്‍ കണ്ടെത്തിയത്‌. ഗര്‍ഭനിരോധന ഉറയില്‍ 30 വസ്‌തുക്കള്‍ നിറച്ചശേഷം നെല്‍ മലദ്വാരത്തില്‍ ഇവ ഒളിപ്പിക്കുകയായിരുന്നു. 17 ഗുളികകള്‍, സിഗരറ്റ്‌, ആറു തീപ്പെട്ടികള്‍, സിറിഞ്ച്‌, പെന്‍സില്‍വെട്ടി, ബാം, ഗര്‍ഭനിരോധന ഉറ, മരുന്നു കുറിപ്പടി തുടങ്ങിയവയാണ്‌ ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്‌.
വിവാഹാഭ്യര്‍ഥന ബസ്‌ പരസ്യത്തിലൂടെ

13,000 രൂപ നഷ്‌ടപ്പെടുത്തിയാലെന്താ കാമുകി വിവാഹത്തിനു സമ്മതിച്ചല്ലോ എന്ന സന്തോഷത്തിലാണ്‌ അമേരിക്കയിലെ ഓഹിയോക്കാരനായ മാര്‍ക്ക്‌. ഓഹിയോയിലെ കാന്റണിലുള്ള മാര്‍ക്കും ലോറയും നാളുകളായി കാമുകീ കാമുകന്മാരാണ്‌. ലോറയെ തന്റെ ജീവിതത്തിലേക്കു ക്ഷണിക്കണമെന്നു മാര്‍ക്കിനു തീവ്രവമായ ആഗ്രഹമുണ്ട്‌. വര്‍ഷങ്ങളോളം ഒന്നിച്ചു ജീവിച്ചാലും വിവാഹം കഴിക്കാതെ പിരിയുന്നതാണ്‌ അമേരിക്കന്‍ ശൈലി.

അതിനാല്‍തന്നെ മാര്‍ക്കിനും ലോറയുടെ കാര്യത്തില്‍ സംശയവുമുണ്ടായിരുന്നു. കാമുകന്മാരുടെ പതിവു ശൈലിയില്‍ വിവാഹാഭ്യര്‍ഥ നടത്തിയാല്‍ ലോറ നിരസിച്ചാല്ലോ എന്ന ഭയവും മാര്‍ക്കിനുണ്ടായിരുന്നു. അതിനാല്‍ വ്യത്യസ്‌തമായ ഒരു വിവാഹാഭ്യര്‍ഥന നടത്താനായിരുന്നു മാര്‍ക്കിന്റെ പദ്ധതി. മാര്‍ക്കും സുഹൃത്തുക്കളും ചേര്‍ന്നു വ്യത്യസ്‌തമായൊരു വിവാഹാഭ്യര്‍ഥനാ പദ്ധതി ആവിഷ്‌കരിച്ചു.

വാലന്റൈന്‍സ്‌ ദിനമായിരുന്നു ലോറയോട്‌ വിവാഹാഭ്യര്‍ഥന നടത്താനായി മാര്‍ക്ക്‌ തെരഞ്ഞെടുത്തത്‌. പ്രണയദിനം ആഘോഷിക്കാനായി ഇരുവരും ഒരു റെസ്‌റ്റോറന്‍ില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. നിരത്തിനോട്‌ ചേര്‍ന്നുള്ള ഭക്ഷണശാലയുടെ വശത്തായിരുന്നു ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്‌. ഇതിനിടെ ഒരു ബസ്‌ റെസേ്‌റ്റാറന്റിന്റെ വശത്തുനിന്നു ഹോണ്‍ മുഴക്കി. ഹോണ്‍ കേട്ടതും സ്വാഭാവികമായി ലോറ തല ഉയര്‍ത്തി നോക്കി. ആ കാഴ്‌ച കണ്ട്‌ ലോറ സ്‌തബ്‌ധയായി. ലോറ എന്നെ വിവാഹം കഴിക്കാമോ? മാര്‍ക്ക്‌. മാര്‍ക്കിന്റെ വിവാഹാഭ്യര്‍ഥന ബസില്‍ പരസ്യം ചെയ്‌തിരിക്കുന്നു. ഒരു നിമിഷം എന്തു ചെയ്യണമെന്നു ലോറയ്‌ക്കറിയില്ലായിരുന്നു. സുബോധത്തില്‍ എത്തിയ നിമിഷം ലോറ മാര്‍ക്കിനെ വിവാഹം ചെയ്യാന്‍ സമ്മതമാണെന്നറിയിച്ചു. 13,000 രൂപയാണ്‌ മാര്‍ക്ക്‌ ഈ പരസ്യത്തിനായി ചെലവഴിച്ചത്‌. 13,000 രൂപ പോയാലെന്താ ലോറ വിവാഹത്തിനു സമ്മതിച്ചല്ലോ എന്ന ആശ്വാസത്തിലാണ്‌ മാര്‍ക്ക്‌.
രഹസ്യനിരീക്ഷണത്തിന്‌ ഇനി കൃത്രിമ കുരുവികളും


രഹസ്യനിരീക്ഷണത്തിനായി കൃത്രിമ കുരുവി നിര്‍മിച്ചിരിക്കുകയാണ്‌ അമേരിക്കയിലെ ഒരു പ്രതിരോധ കമ്പനി. ഹമ്മിംഗ്‌ബേഡിന്റെ കൃത്രിമ രൂപത്തിലാണ്‌ ഈ കുരുവിയെ നിര്‍മിച്ചിരിക്കുന്നത്‌. 16 സെന്റീമീറ്റര്‍ ഉയരം മാത്രമുള്ള ഈ കരുവിക്ക്‌ ഒരു മണിക്കൂറുകൊണ്ടു 17.6 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും.

പറന്നു നില്‍ക്കാനും പുറകോട്ടു പറക്കാനും കഴിയുന്ന കുരുവിയാണ്‌ ഹമ്മിംഗ്‌ബേഡുകള്‍. ഹമ്മിംഗ്‌ബേഡുകളുടെ പ്രവര്‍ത്തന രീതിയെ അനുകരിച്ചാണ്‌ ഈ കൃത്രിമ കുരുവിയെ നിര്‍മിച്ചിട്ടുള്ളത്‌. രൂപത്തിലും പ്രവര്‍ത്തനത്തിലുമെല്ലാം ഇത്‌ ഒറിജിനല്‍ ഹമ്മിംഗ്‌ ബേഡിനെ കടത്തിവെട്ടും.

കുരുവി ചാരന്‍ എന്നാണ്‌ ഈ കൃത്രിമ ഹമ്മിംഗ്‌ബേഡിനെ കമ്പനി വിളിക്കുന്നത്‌. ചെറിയൊരു ബാറ്ററി മതി ഇതിന്റെ പ്രവര്‍ത്തനത്തിന്‌. പറക്കുമ്പോള്‍ ഈ കുരുവിയില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ ദൃശ്യങ്ങള്‍ പകര്‍ത്തി അയയ്‌ക്കും. ഈ ദൃശ്യങ്ങള്‍ നിരീക്ഷിച്ച്‌ ശത്രുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനാവും.

ഏതു മേഖലയിലും ഈ കുരുവിയെ ഉപയോഗിക്കാമെന്നാണ്‌ കുരുവിയെ നിര്‍മിച്ച പ്രതിരോധ സ്‌ഥാപനമായ ഏറോ വിറോണ്‍മെന്റ്‌ പറയുന്നത്‌. ആകാശത്തുകൂടി പറക്കുന്ന ഒരു കുരുവിയെന്നേ ആളുകള്‍ ഇതിനെ കരുതു. അതിനാല്‍ ആളില്ലാത്ത ചെറുവിമാനത്തേക്കാളും കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ ശത്രുവിന്റെ രഹസ്യങ്ങളെക്കുറിച്ചറിയാന്‍ ഈ കുരുവിക്കു സാധിക്കുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിനായിരിക്കും കമ്പനി ഈ കുരുവികളെ കൈമാറുക. അഞ്ചു വര്‍ഷമെടുത്താണ്‌ കൃത്രിമ കുരുവിയെ വികസിപ്പിച്ചെടുത്തത്‌. 18 കോടി രൂപയാണ്‌ ഇതിന്റെ നിര്‍മാണത്തിനായി ചെലവായത്‌.

ഭാര്യമാര്‍ 39, മക്കള്‍ 94






Add Image
ഐസ്‌വാ39 ഭാര്യമാര്‍, 94 മക്കള്‍, 33 കൊച്ചുമക്കള്‍... 66 കാരനായ സിയോണ ചനയ്‌ക്ക് വലിയ കാരണവരാണെന്ന ഭാവമൊന്നുമില്ല. നാലു നിലയുളള , 100 മുറികളുളള വീട്ടില്‍ ചുവാന്‍ തത്‌ റണ്‍ വീട്ടില്‍ തന്റെ വലിയ കുടുംബവുമായി ഹാപ്പിയാായി കഴിയുന്നു. മിസോറാമിലെ പിച്ചറസ്‌ക്യൂ ഗ്രാമ നിവാസിയാണ്‌ സിയോണ. പലമുറികളിലാണ്‌ താമസമെങ്കിലും ഒരോയൊരു അടുക്കളയെ വീട്ടിലുളളൂ.

'ദൈവത്തിന്‌ സ്‌തുതി. എന്റെ സംരക്ഷണത്തിന്‌ ദൈവം ഒട്ടേറെപ്പേരെ തന്നു. ഞാന്‍ ഭാഗ്യവാനാണ്‌ '- വലിയ കുടുംബത്തെക്കുറിച്ച്‌ സിയോണയുടെ അഭിപ്രായം. ക്രിസ്‌തുമത വിശ്വാസിയാണ്‌ ഇദ്ദേഹം. യേശുവിന്റെ രണ്ടാംവരവില്‍ ദൈവത്തിനൊപ്പം ലോകംഭരിക്കാമെന്നാണ്‌ വിശ്വാസം.
ഭാര്യയ്‌ക്കെതിരേ ഭര്‍ത്താവ്‌ കൊടുത്തത്‌ 115 കേസുകള്‍

ഭാര്യയോട്‌ ഇത്രയും വൈരാഗ്യം വേണോ എന്നാണ്‌ മഹാരാഷ്ര്‌ടയിലെ അഭിഭാഷകനായ നസിറുദ്ദീന്‍ നിസാമുദ്ദീന്‍ ഖാസിയോട്‌ ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കുന്നത്‌. കാരണം, പിണങ്ങിക്കഴിയുന്ന ഭാര്യയ്‌ക്കെതിരേ നസിറുദീന്‍ കൊടുത്തത്‌ ഒന്നും രണ്ടു കേസല്ല. 115 കേസുകളാണ്‌ ഭാര്യ കിഷ്‌വാറിനെതിരേ നസിറുദ്ദീന്‍ കോടതിയില്‍ നല്‍കിയത്‌. നസിറുദ്ദീന്റെ ഭാര്യയും അഭിഭാഷകയാണ്‌. അസിസ്‌റ്റന്റ്‌ പബ്ലിക്ക്‌ പ്രോസിക്യൂട്ടറാണ്‌ അവര്‍. ഭാര്യയ്‌ക്കെതിരേ അപകീര്‍ത്തി കേസുകളാണ്‌ നിസാമുദ്ദീന്‍ നല്‍കിയിരിക്കുന്നവയെത്രയും. ഭാര്യ തനിക്കെഴുതിയ കത്തുകള്‍ അപകീര്‍ത്തികരമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ നിസാമുദ്ദീന്‍ 115 വട്ടം കോടതിയെ സമീപിച്ചത്‌.

എന്നാല്‍, നസിറുദ്ദീന്റെ നടപടികള്‍ അനാവശ്യമാണെന്നു കാട്ടി മഹാരാഷ്ര്‌ട അഡ്വക്കേറ്റ്‌ ജനറല്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന്‌ ഇയാളെ അനാവശ്യ വ്യവഹാരിയായി മുംബൈ ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇനിമേലില്‍ ഇമ്മാതിരി കേസുകളുമായി കോടതിയെ സമീപിക്കരുതെന്നാണ്‌ നസിറുദ്ദീനോട്‌ കോടതി പറഞ്ഞിരിക്കുന്നത്‌. നസിറുദ്ദീന്റെ കഥയറിഞ്ഞ ചിലര്‍ ഗിന്നസ്‌ ബുക്ക്‌ അധികൃതരെ സമീപിച്ചിരിക്കുകയാണെന്നാണ്‌ ദോഷൈകദൃക്കുകള്‍ പറഞ്ഞു പരത്തുന്നത്‌. ഏറ്റവും കൂടുതല്‍ കേസുകള്‍ ഭാര്യയ്‌ക്കെതിരേ നല്‍കിയ വ്യക്‌തിയെന്ന നിലയില്‍ ലോക റിക്കോഡ്‌ സൃഷ്‌ടിക്കാന്‍ നസിറുദ്ദീനായെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

Thursday, February 17, 2011

സൃഷ്‌ടിച്ചത്‌ ലോക റിക്കോഡ്‌
ചുംബനം സ്‌നേഹത്തിന്റെ പ്രതിഫലനമാണ്‌. എത്ര ദീര്‍ഘമായി ചുംബിക്കുന്നുവോ അത്രയും ആഴമേറിയതായിരിക്കും കാമുകീകാമുകന്മാരുടെ സ്‌നേഹമെന്നാണ്‌ ലോകം പറയുന്നത്‌. ഇതു ശരിയാണെങ്കില്‍ പരസ്‌പരം ഏറ്റവുമധികം സ്‌നേഹിക്കുന്ന ജോഡികളായിരിക്കും തായ്‌ ദമ്പതികളായ അകെകാഷി തിരാനരതും ഭാര്യ രക്‌്സാനയും. രണ്ടു ദിവസമാണ്‌ ഇരുവരും തുടര്‍ച്ചയായി ചുംബിച്ചത്‌. കൃത്യമായി പറഞ്ഞാല്‍ 46 മണിക്കൂറും 24 മിനിട്ടും 9 സെക്കന്‍ഡും നീണ്ടുനിന്നു ഇവരുടെ ചുംബനം. ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനമെന്ന ലോക റിക്കാഡും ഇവര്‍ സ്വന്തമാക്കി.

വാലന്റെന്‍സ്‌ ദിനത്തിനോടനുബന്ധിച്ച്‌ തായ്‌ലന്‍ഡില്‍ നടത്തിയ ചുംബന മത്സരത്തിലാണ്‌ അകെകാഷി-രക്‌്സാന ദമ്പതികള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം നടത്തിയത്‌. 14 ജോഡികളാണ്‌ ഈ മത്സരത്തില്‍ പങ്കെടുത്തത്‌. ഒരോ ജോഡിക്കും ഒരു മീറ്റര്‍ സ്‌ഥലം അനുവദിച്ചുകൊടുത്തു. ഈ സ്‌ഥലപരിധിയില്‍ ചുറ്റിക്കറങ്ങിയാകാം ചുംബനം. ഇരിക്കാനോ ഉറങ്ങാനോ അതുമല്ലെങ്കില്‍ വേദി വിട്ടുപോകാനോ പാടില്ലെന്ന നിബന്ധനയുമുണ്ടായിരുന്നു. ചുംബിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഭക്ഷണവും കഴിക്കാമെന്നായിരുന്നു സംഘാടകരുടെ നിലപാട്‌.

മത്സരം ആരംഭിച്ച്‌ അരമണിക്കൂര്‍ കഴിയുന്നതിനു മുമ്പേ ചുംബനമേറ്റ്‌ തളര്‍ന്ന്‌ ഒരു യുവതി ബോധരഹിതയായി. പിന്നീട്‌ പല ജോഡികളും മത്സരത്തിനിടെ തോറ്റു പിന്‍വാങ്ങിയിരുന്നു. 32 മണിക്കൂര്‍ എന്ന മുന്‍ ചുംബന റിക്കോഡ്‌ ഈ മത്സരത്തില്‍ പങ്കെടുത്ത 7 ജോഡികള്‍ തകര്‍ത്തിരുന്നു. കാണികളുടെയും സംഘാടകരുടെയും അക്ഷമയെ പരീക്ഷിച്ചു പരീക്ഷിച്ച്‌ അകെകാക്ഷിയും രക്‌്സാനയും ഒടുവില്‍ 46-ാം മണിക്കൂറില്‍ ചുംബിനം അവസാനിപ്പിക്കുകയായിരുന്നു.

Wednesday, February 16, 2011

പാചകം ചെയ്യുന്ന ക്ലോക്ക്‌



അങ്കവും കാണാം താളിയുമൊടിക്കാം എന്ന പഴഞ്ചൊല്ലപോലെയാണ്‌ അമേരിക്കക്കാരനായ മാട്ടി സാല്ലിന്റെ പുതിയ കണ്ടുപിടിത്തം. പാചകം ചെയ്യുന്ന ക്ലോക്കാണ്‌ ഈ ന്യൂയോര്‍ക്കുകാരന്‍ കണ്ടെത്തിയത്‌. വൈകി എഴുന്നേല്‍ക്കുന്ന ശീലമുണ്ട്‌ മാട്ടിക്ക്‌. എങ്ങനെയെങ്കിലും രാവിലെ എഴുന്നേല്‍ക്കണമെന്ന ആഗ്രഹത്തോടെ ആലോചിച്ചപ്പോഴാണ്‌ വ്യത്യസ്‌തമായ ഈ ഐഡിയ മാട്ടിയുടെ തലയില്‍ മൊട്ടിട്ടത്‌. ഉടനെ അതു പ്രാവര്‍ത്തികമാക്കി പരീക്ഷിച്ചു വിജയിച്ചു.

ടൈംപീസും മൈക്രോവേവ്‌ അവനും ചേര്‍ന്നൊരു ക്ലോക്കാണ്‌ മാട്ടി കണ്ടുപിടിച്ചത്‌. ചതുരപ്പെട്ടിപോലുള്ള ഇതില്‍ ഉണരേണ്ട സമയം അലാറമായി സെറ്റു ചെയ്യാം. പിന്നെ ഈ ക്ലോക്കിന്റെ വലിപ്പ്‌ തുറന്ന്‌ ഫ്രിഡ്‌ജിലിരിക്കുന്ന ഇറച്ചിക്കറി വയ്‌ക്കണം. അലാറം അടിക്കേണ്ട സമയമാകുമ്പോള്‍ ശബ്‌ദം കേള്‍ക്കില്ല. പകരം നല്ല ചൂട്‌ ഇറച്ചിയുടെ മണം മൂക്കിലടിക്കും. ഈ മണം പിടിച്ച്‌ ഏത്‌ ഉറക്കക്കാരനും ഉണരുമെന്നാണ്‌ മാട്ടി പറയുന്നത്‌. കാരണം രാവിലെ ഉറങ്ങുന്നവര്‍ക്ക്‌ ഒടുക്കത്തെ വിശപ്പല്ലേ.

ഭക്ഷണത്തിന്റെ മണം മൂക്കിലടിക്കുമ്പോള്‍ ആരാണെങ്കിലും

എഴുന്നേക്കുമെന്നാണ്‌ മാട്ടി സ്വയം പരീക്ഷിച്ചു സാക്ഷ്യപ്പെടുത്തുന്നത്‌. ക്ലോക്കിന്റെ കറികള്‍ വയ്‌ക്കേണ്ട പാത്രത്തില്‍ രണ്ടു ഹാലജന്‍ ബള്‍ബുകള്‍ ഉണ്ട്‌. അലാറം സെറ്റു ചെയ്‌ത സമയത്തിനു 10 മിനിട്ടുമുമ്പ്‌ ഈ ഹാലജന്‍ ബര്‍ബുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. 10 മിനിട്ടിനുള്ളില്‍ ഈ ഹാലജന്‍ ബള്‍ബുകള്‍ പ്രകാശിക്കുകയും അങ്ങനെ കറികള്‍ ചൂടാവുകയും ചെയ്യും. പിന്നെ ക്ലേക്കിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറുഫാന്‍ കറങ്ങിത്തുടങ്ങും. ഇതു കറിയുടെ മണത്തെ മുറിമുഴുവന്‍ വ്യാപിപ്പിക്കും. പിന്നെ ഈ മണവും സഹിച്ച്‌ ഏത്‌ ഉറക്കപ്രിയനും കിടന്നുറങ്ങാന്‍ കഴിയില്ലെന്നാണ്‌ മാട്ടി പറയുന്നത്‌.
ഭാഗ്യവാന്‍; പിന്നെ നിര്‍ഭാഗ്യവാന്‍

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നു പറയുന്നത്‌ സത്യമാണെന്നു ബോബ്‌ ബിക്കര്‍ഡിക്കിന്റെ കുടുംബം സമ്മതിക്കും. അല്ലെങ്കില്‍ ഒരു അപകടത്തില്‍നിന്നു രക്ഷപെട്ടെന്നു വിളിച്ചു പറഞ്ഞതിനു തൊട്ടുപിന്നാലെ ബ്രിട്ടീഷുകാരനായ ബോബിനെ മരണം കൊണ്ടുപോകുമായിരുന്നോ. ഹെലികോപ്‌റ്റര്‍ പൈലറ്റായിരുന്ന ബോബിന്റെ വിനോദമായിരുന്നു ബലൂണ്‍ പറത്തല്‍.

വമ്പന്‍ ബലൂണില്‍ അറ്റ്‌ലാന്റിക്‌ സമുദ്രത്തിനു കുറുകേ സഞ്ചരിച്ചിട്ടുണ്ട്‌ സാഹസികനായ ബോബ്‌. എന്നാല്‍, കഴിഞ്ഞ ദിവസം അവധിക്കാലം ആഘോഷിക്കാനായി ഫ്രാന്‍സിലെത്തിയ ബോബിനെ നിര്‍ഭാഗ്യം പിടികൂടുകയായിരുന്നു. ഫ്രഞ്ച്‌ പ്രദേശത്തെ ആല്‍പ്‌സ് പര്‍വത നിരകളില്‍ ബലൂണ്‍ പറപ്പിക്കാനായിരുന്നു ബോബും മറ്റ്‌ അഞ്ചു സുഹൃത്തുക്കളും എത്തിയത്‌. രണ്ടു ബലൂണുകളിലായിരുന്നു ഇവരുടെ സഞ്ചാരം.

ഒരു ബലൂണില്‍ ബോബ്‌ തനിച്ചും രണ്ടാമത്തെ ബലൂണില്‍ മറ്റു മൂന്നു പേരും ശേഷിക്കുന്നവര്‍ താഴെ ഇവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയും നിന്നിരുന്നു. ആല്‍പ്‌സിനു 6,000 അടി ഉയരത്തിലെത്തിയപ്പോഴാണ്‌ ബോബിന്റെ ബലൂണ്‍ അപകടത്തില്‍പ്പെട്ട്‌ തകര്‍ന്നത്‌. രണ്ടാമത്തെ ബലൂണിലുള്ള സുഹൃത്തുകള്‍ നോക്കുമ്പോള്‍ ബോബിന്റെ ബലൂണ്‍ പര്‍വതക്കെട്ടുകളില്‍ ഇടിച്ചു തകര്‍ന്നു താഴേക്കു പതിക്കുന്നു. ബോബ്‌ മരിച്ചെന്നുതന്നെ സുഹൃത്തുക്കള്‍ കരുതി. എന്നാല്‍, ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ബോബിന്റെ വിളി അവരെ തേടിയെത്തി. അപകടം പറ്റിയെങ്കിലും തനിക്കു കുഴപ്പമൊന്നുമില്ലെന്നും താന്‍ പര്‍വതത്തിനു താഴേക്കു വരികയാണെന്നും അവിടെവച്ചുകാണാമെന്നുമായിരുന്നു ബോബ്‌ സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്‌.

കൂട്ടുകാര്‍ക്കു സന്തോഷമായി. പര്‍വതത്തില്‍ അകപ്പെട്ട ബോബിനെ രക്ഷിക്കാന്‍ ഹെലികോപ്‌റ്റര്‍ അയയ്‌ക്കണമെന്ന്‌ അവര്‍ അധികൃതരോട്‌ ആവശ്യപ്പെട്ടു. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഹെലികോപ്‌റ്റര്‍ പറന്നെത്തി. പര്‍വതപ്രദേശത്തു ബോബിനായി തെരച്ചില്‍ ആരംഭിച്ചു.

എന്നാല്‍, എത്ര തെരഞ്ഞിട്ടും ബോബിനെ കണ്ടില്ല. ബോബിന്റെ മൊബൈലില്‍ വിളിച്ചിട്ടും കിട്ടുന്നില്ല. ഒടുവില്‍ ഹെലികോപ്‌റ്റര്‍ താഴ്‌ന്നു പറന്നപ്പോള്‍ കാണുന്നത്‌ പാറക്കെട്ടി തലഇടിച്ചു മരിച്ച നിലയില്‍ കിടക്കുന്ന ബോബിന്റെ മൃതദേഹമാണ്‌. ബലൂണ്‍ അപകടത്തില്‍ തനിക്കൊന്നും പറ്റിയില്ലെന്നു കൂട്ടുകാരെ വിളിച്ചു പറഞ്ഞു കഴിഞ്ഞ ഉടന്‍തന്നെ ബോബ്‌ നിന്നിരുന്ന മഞ്ഞുപാളി ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. ഈ വീഴ്‌ചയില്‍ പാറയില്‍ തലയിടിച്ചു ബോബ്‌ മരിക്കുകയായിരുന്നു. നിര്‍ഭാഗ്യവാന്‍ എന്നല്ലാതെ ആറു മക്കളുടെ ഈ പിതാവിനെ എന്തു വിളിക്കാനാണ്‌.
പുകവലിക്കൂ; കാന്‍സറിനുള്ള നഷ്‌ടപരിഹാരം സിഗരറ്റ്‌ കമ്പനി നല്‍കും‍

സിഗരറ്റു വലിയേക്കാള്‍ ആസ്വാദ്യകരമായി മറ്റെന്തുണ്ട്‌? ചോദ്യം പുകവലിക്കാരോടാണെങ്കില്‍ ഉത്തരവും മറിച്ചാവില്ല. എന്നാല്‍, ഏറ്റവും കൂടുതല്‍ രോഗകാരണമാവുന്നതും മരണകാരണമാവുന്നതും പുകവലിശീലമാണെന്നുമാത്രം. എന്നാല്‍, പുകവലിക്കുമ്പോള്‍ ഈ ദുരന്തസ്‌മരണകള്‍ സിഗരറ്റു ചുണ്ടില്‍ വരില്ലല്ലോ. ഒടുവില്‍ കാന്‍സറോ, ഗുരുതരമായ അസുഖങ്ങളോ വരുമ്പോള്‍ മാത്രമായിരിക്കും സിഗരറ്റ്‌ മോശം കൂട്ടുകാരനാണെന്നു തിരിച്ചറിയൂ. അമേരിക്കയിലെ ഫ്‌ളോറിഡക്കാരനായ ലിറോയി കിര്‍കലാന്‍ഡ്‌ 71-ാം വയസിലാണ്‌ സിഗരറ്റ്‌ മോശം കൂട്ടുകാരനാണെന്നു കണ്ടെത്തിയത്‌. കാരണം ഈ ചീത്തക്കൂട്ടുകാരന്‍ ലിറോയിക്കു സമ്മാനിച്ചത്‌ ശ്വാസകോശാര്‍ബുദമായിരുന്നു. കൂട്ടുകാരന്‍ ചീത്തയാണെങ്കില്‍ അതിനുത്തരവാദികള്‍ അവന്റെ മാതാപിതാക്കളായിരിക്കുമല്ലോ. ലിറോയിയുടെ ചിന്തകള്‍ ഇങ്ങനെപോയി. സ്‌ഥിരമായി താന്‍ വലിച്ചുകൊണ്ടിരുന്ന സിഗരറ്റാണല്ലോ കാന്‍സറിനു കാരണമായ്‌. അതിനാല്‍ അതിന്റെ ഉത്‌പാദകരോടായി ലിറോയിക്കു കലിപ്പ്‌.

ഈ കലിപ്പു തീരാനായി 45,000 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്‌ ലിറോയി കോടതിയെ സമീപിച്ചത്‌. അമേരിക്കയിലെ പ്രസിദ്ധമായ ക്യാമല്‍ സിഗരറ്റുകളായിരുന്നു ലിറോയി വലിച്ചുകൊണ്ടിരുന്നത്‌. ക്യാമല്‍ സിഗരറ്റു വലിച്ചതുകൊണ്ടാണ്‌ തനിക്കു കാന്‍സര്‍ വന്നതെന്നും. അതിനാല്‍ ഇതിന്റെ നിര്‍മാതാക്കളായ ആര്‍.ജെ. റെയനോഡ്‌സ് കമ്പനി തനിക്കു 45,000 കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നുമായിരുന്നു ലിറോയിയുടെ ആവശ്യം.

ഒടുവില്‍ കോടതി ലിറോയിക്കു അനുകൂലമായി വിധിച്ചു 1.17 കോടി രൂപ കാമല്‍ സിഗരറ്റു നിര്‍മാതാക്കള്‍ ലിറോയിക്കു നല്‍കണമെന്നായിരുന്നു കോടതി വിധി. സിഗരറ്റു വലിയനായ ഒരാള്‍ക്ക്‌ ഒറ്റയ്‌ക്കു ലഭിക്കുന്ന ഏറ്റവും വലിയ നഷ്‌ടപരിഹാരത്തുകയാണിത്‌.

പുകവലിമൂലം കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ ബാധിച്ചവര്‍ സിഗരറ്റു കമ്പനികള്‍ക്കെതിരേ ഹര്‍ജിനല്‍കി വന്‍തുകകള്‍ കരസ്‌ഥാക്കിയ ചരിത്രമുണ്ട്‌ അമേരിക്കയില്‍. എന്നാല്‍, ഇന്ത്യയില്‍ പുകവലിച്ച്‌ കാന്‍സറുമായി സിഗരറ്റു കമ്പനിക്കാരെ കോടതികയറ്റിയാല്‍ ചുമച്ചുമരിക്കുമോ അതോ നഷ്‌ടപരിഹാരം കിട്ടുമോ? പുകവലിച്ചു കാന്‍സര്‍ ബാധിച്ചവര്‍ക്കു ലിറോയിലെപ്പോലെ പരീക്ഷിക്കാവുന്നതാണ്‌.


Tuesday, February 15, 2011

o¢«ph¡«o·¢c® Y¢j´®

Aj¢©o¡X: Aj¢©o¡X T¤´oX¢k¤¾ s©Í¡sÊ¢v ¨e±f¤lj¢ 16 h¤Yv j¤O¢Jjh¡i "o¢«ph¡«o T¡©´¡" l¢kçc Y¤T¹¤¼¤. 8.75 ©V¡qs¡X® Hj¤ T¡©´¡l¢c® cv©JÙY®. CÊt¨c×¢k¥¨T o¢«ph¡«o T¡©´¡i¤¨T l¢kçc djo¬« JÙ® ©k¡J·¢¨Ê dkg¡L¹q¢v c¢¼¤« c¢jlb¢ H¡tVs¤Jw CY¢cJ« kg¢µ¤ Jr¢ºY¡i¢ s©Í¡sÊ® DThÌu ±fi¡x ¨hi®ox dsº¤.

J¡k¢©e¡tX¢i¡i¢¨k e¡h¤Jq¢v c¢ih¡c¤o¦Yh¡i¢ h¡«o·¢c® ©lÙ¢ lqt·¤¼ h¦L¹q¢v Dw¨¸¨¶ B±e¢´u o¢«p¹q¤¨T h¡«oh¡X® T¡©´¡i¢v Dd©i¡L¢´¤J.

e¡h¤Jq¢v lqt·¤¼ o¢«p¹w AdJTJ¡j¢Jq¢¿. Cli¤¨T h¡«o« l¢kçc cT·¤¼Y¢c® YToæh¢¿~CÊtc¡nXv ¨¨lvV®¨¨ke® ©h¡X¢×s¢¹® ©±d¡±L¡« s£Q¢iXv VisJét ¨±J¡©±e¡tV® A¿u dsº¤. Aj¢©o¡Xi¢¨k Cª ¨s©Í¡sÊ¢v Ak¢©L×t, JÆ¡j¤, s¡×¢v ©oî´®, Bh, Y¡s¡l®, Ylq Y¤T¹¢ilj¤¨T h¡«o« AT¹¢i 'T¡©´¡' l¢kçc cT·¢lj¤¼¤Ù®.


O¤«...fc«...

d¶¡i (Y¡i®kuV®) Hj¤ O¤«fc·¢¨Ê ¨¨atM¬« 46 hX¢´¥t 24 h¢c¢¶® HØY® ¨o´uV®. Y¡i®kuV¢¨k d¶¡i f£µ¢v o«MT¢¸¢µ O¤«fc hËj·¢k¡X® Cª a£tMO¤«fc« cT¼Y®. Y¡i® aØY¢Jq¡X® l¢Qi¢Jq¡iY®. ±dXi a¢c©·¡Tc¤fc®b¢µ¡X® hËj« o«MT¢¸¢µ¢j¤¼Y®. l¢Qi¢Jw´® Fr¤dY¢c¡i¢j« j¥d l¢ki¤¾ l±Q©h¡Y¢jl¤« 32136 ©V¡qt ¨¨±do®hX¢i¤« kg¢´¤«.

S¡is¡r®O j¡l¢¨k ±d¡©am¢J ohi« Bs¤hX¢©i¡¨Ti¡X® hYJoj« Y¤T¹¢iY®.j¡Q¬·¢¨Ê dk g¡L·¤c¢¼¤¾ ±dXi¢c¢Jw hËj·¢v d¨ÆT¤´¡¨c·¢i¢j¤¼¤. Hj¤ o®J§it h£×t o®Zkh¡X® ±dXi¢c¢Jw´® c¢v´¡c¡i¢ Ac¤la¢µY®. ©T¡i®k×¢v ©d¡J¡c¤¾ ohi¨h¡r¢¨J CT©lqJw Ac¤la¢µ¢j¤¼¢¿. c¢¼¤¨J¡Ù¤Y¨¼ O¤«f¢´¤Ji¤« ©lX«. Dij« ±dm®ch¡¨XÆ¢v Jis¢c¢v´¡u ¨d¶¢cvJ¤«. hËj« Y¤T¹¢ J¤sµ¤Jr¢º©Y¡¨TY¨¼ O¤«fc·¢¨Ê J¡U¢c¬« ¨J¡Ù® O¢kt ©f¡b«¨J¶¤.

O¤«fc« 46 hX¢´¥t c£Ù©Y¡¨T Qt½c¢i¢v 2009~v o®Z¡d¢µ 36 hX¢´¥t O¤«fc« drÆZi¡i¢. 14 ©Q¡T¢ ±dXi¢c¢Jq¡X® hËj·¢v d¨ÆT¤´¡¨c·¢i¢j¤¼Y®.

കൊക്കകോളയുടെ രഹസ്യചേരുവകള്‍ പുറത്ത്

ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന കൊക്കകോളയുടെ ചേരുവകള്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു വെബ്‌സൈറ്റ് രംഗത്ത്.

125 വര്‍ഷമായി രഹസ്യമായതുടരുന്ന ജനപ്രിയ ശീതളപാനീയത്തിന്റെ ചേരുവകള്‍ കമ്പനിയുടെ അതാത് കാലത്തെ ഉടമകള്‍ക്ക് മാത്രമാണ് അറിയാമായിരുന്നത്. അതാണിപ്പോള്‍ പുറത്തുവിട്ടതെന്ന് Thisamericanlife.org എന്ന വെബ്‌സൈറ്റ് പറയുന്നു.

1886ല്‍ അറ്റ്‌ലാന്റയിലെ ഒരു മെഡിസിനല്‍ ഫാര്‍മസിസ്റ്റ് ആയ ജോണ്‍ പെബര്‍ട്ടനാണ് കൊക്കോ കോള കണ്ടുപിടിച്ചത്. ശീതളപാനീയത്തിന്റെ ചേരുവകളുടെ രഹസ്യം അറ്റ്‌ലാന്റയിലെ ഒരു ബാങ്ക് ലോക്കറില്‍ അതീവസുരക്ഷാസംവിധാനങ്ങളോടെ സൂക്ഷിച്ചിരിയ്ക്കുകയാണ്.

1979ല്‍ അറ്റ്‌ലാന്റയിലെ ഒരു ന്യൂസ്‌പേപ്പറില്‍ വന്ന റിപ്പോര്‍ട്ടുകളും, പെമ്പര്‍ട്ടന്റെ കൈയ്യെഴുത്ത് കോപ്പിയുടെ ചിത്രങ്ങളും സഹിതമാണ് വെബ്‌സൈറ്റ് കൊക്കോ കോളയുടെ ചേരുവകള്‍ ലഭിച്ചുവെന്ന അവകാശവാദമുയര്‍ത്തുന്നത്.

മല്ലി, കറുവാപട്ടയുടെ എണ്ണ, വീര്യം വളരെ കുറഞ്ഞ ഏതാനും തുള്ളി ആല്‍ക്കഹോള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതമായ മെര്‍ച്ചെന്‍ഡൈസ് സെവന്‍ എക്‌സ് ആണ് കോക്കിന്റെ പ്രധാന ചേരുവ. ഇതാണ് കൊക്കകോളയെ മറ്റു ഡ്രിങ്കുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

മകള്‍ക്കു വേണ്ടി 61-കാരി വീണ്ടും അമ്മയായി
ഇല്ലിനോയി: സന്താനയോഗമില്ലാത്ത മകള്‍ക്കു വേണ്ടി 6-കാരിയായ അമ്മ ആ ദൗത്യം ഏറ്റെടുത്തു. ഒരു കുഞ്ഞിന്‌ ജന്മം നല്‍കുക എന്ന ദൗത്യം. അമേരിക്കയിലെ ഇല്ലിനോയി സംസ്‌ഥാനത്താണ്‌ സംഭവം. ഒരു കുഞ്ഞിനു വേണ്ടി വര്‍ഷങ്ങള്‍ നീണ്ട മകളുടെ കാത്തിരിപ്പ്‌ സഫലമാകില്ലെന്ന്‌ ബോധ്യപ്പെട്ട അമ്മ ക്രിസ്‌റ്റീന്‍ കെയ്‌സി മകളുടെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. മകള്‍ സാറ കോണലിന്റെ അണ്ഡവും ഭര്‍ത്താവ്‌ ബില്ലിന്റെ ബീജും സംയോജിപ്പിച്ച്‌ ക്രിസ്‌റ്റീനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്തിയ കുഞ്ഞിനെ സീസേറിയനിലൂടെയാണ്‌ കഴിഞ്ഞ ദിവസം പുറത്തെടുത്തത്‌.

ഇല്ലിനോയിയുടെ ചിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയാണ്‌ ക്രിസ്‌തീന. 2006ല്‍ 58-ാം വയസ്സില്‍ അമ്മയായ മറ്റൊരു സ്‌ത്രീയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോ

Monday, February 14, 2011

¨¨JiT¢©µ¡q¥, ±f¡i¤¨T p¥´® Ar¢©º¡q¤«
©±fo¢is¢¨Ê p¥´® Ar¢´¡u l¢nh¢´¤¼ o®±Y£Jw´® Hj¤ o©É¡n l¡t·. ¨¨J ¨J¡¶¢i¡v Ar¢º¤ l£r¤¼ ©±fo¢it lj¤¼¤. Hj¤ A©hj¢´u FÕ¢c¢is¡X® Cª ±f¡i¤¨T JÙ¤d¢T¤··¢c® d¢¼¢v. ±f¡i¢v Dd©i¡L¢´¤¼ J뢸¤Jq¢k¡X® jpo¬« Hq¢º¢j¢´¤¼Y®. ±f¡i¤¨T p¥´¢k¤¾ ¨ouos¤Jq¡X® CY¢c® op¡i¢´¤¼Y®. ¨JiT¢´¤¼©Y¡¨T ±f¡i¤¨T p¥´® Ar¢º¤ l£r¤«.


o¢s¢ii¢v l¢×r¢´¨¸T¤¼ CkJ®©±T¡X¢J® AT¢lo®±Y¹¨q J¤s¢µ® l¡i¢µs¢º¡X® i¤.Fo® FÕ¢c¢is¡i s¡uV¢ o¡jeu BX® Cª CkJ®©±T¡X¢J® p¥´® JÙ¤d¢T¢µY®.

¨¨JiT¢ J¢¶¤¼ dj¢d¡T¢Jq¢v Cª ±f¡ bj¢´¤¼ o®±Y£Jw d¨ÆT¤´¡Y¢j¢´¤¼Y® c¿Y¡i¢j¢´¤«.

നായ കുരച്ചാല്‍ ഉടമസ്‌ഥനു ജയില്‍ ശിക്ഷ

കുരയാണ്‌ നായയുടെ ഉശിരന്റെ ലക്ഷണമായി പറയുന്നത്‌. എന്നാല്‍, ഇറ്റലിയില്‍ നായയെ വളര്‍ത്തുന്നവര്‍ തങ്ങളുടെ ഓമന മൃഗത്തോട്‌ കുരയ്‌ക്കല്ലേ എന്നാണ്‌ പറയുന്നത്‌. കാരണം, നായ കുരച്ച്‌ ആരുടെയെങ്കിലും ഉറക്കം നഷ്‌ടപ്പെടുത്തിയാല്‍ ഉടമസ്‌ഥനു ജയില്‍ ശിക്ഷ ലഭിക്കുമെന്ന കാര്യമുറപ്പാണ്‌. രാത്രിയില്‍ നായുടെ കുര അയല്‍വാസികളുടെ ഉറക്കം നഷ്‌ടപ്പെടുത്തുകയാണെങ്കില്‍ ആ നായയുടെ ഉടമസ്‌ഥനെ ശിക്ഷിക്കാമെന്നാണ്‌ ഇറ്റലിയിലെ കോടതി വിധിച്ചിരിക്കുന്നത്‌.

ഇറ്റലിയിലെ സിസിലിയില്‍ നായ കുരച്ചതിനാല്‍ അയല്‍വാസികള്‍ക്കു ഉറങ്ങാന്‍ സാധിച്ചില്ലെന്ന കുറ്റത്തിനു രണ്ടു മാസത്തെ ജയില്‍ ശിക്ഷയാണ്‌ കോടതി ഉടമസ്‌ഥര്‍ക്കു വിധിച്ചത്‌. 10 നായ്‌ക്കളെ വീട്ടില്‍ വളര്‍ത്തിയ നാലു പേരെയാണ്‌ കോടതി ശിക്ഷിച്ചത്‌. രാത്രിയില്‍ പത്തു നായ്‌ക്കളും നിര്‍ത്താതെ കുരച്ച്‌ ഉറക്കം നഷ്‌ടപ്പെടുത്തുന്നെന്നായിരുന്നു അയല്‍വാസികളുടെ പരാതി. 30,000 രൂപ പിഴയും കോടതി ഇവര്‍ക്കു ശിക്ഷവിധിച്ചിട്ടുണ്ട്‌.
പുരുഷന്മാരായ സ്‌ത്രീകളെ എയര്‍ഹോസ്‌റ്റസാക്കുന്ന വിമാനകമ്പനി
പുതുതായി വിമാനസര്‍വീസ്‌ ആരംഭിക്കുന്ന തായ്‌ലന്‍ഡിലെ പിസി എയറിനു എന്തെങ്കിലും വ്യത്യസ്‌തത തങ്ങളുടെ യാത്രക്കാര്‍ക്കു നല്‍കണമെന്ന്‌ ആഗ്രഹമുണ്ട്‌. അതിനായി അവര്‍ എന്തു ചെയ്‌തെന്നോ. ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീകളായ പുരുഷന്മാരെ എയര്‍ഹോസ്‌റ്ററുമാരാക്കി. സ്‌ത്രീകളപ്പോലെ വസ്‌ത്രം ധരിച്ചാണ്‌ ഇവര്‍ വിമാനത്തില്‍ സേവനം ചെയ്യുന്നത്‌. മറ്റു എയര്‍ഹോസ്‌റ്ററുമാരേക്കാള്‍ സൗന്ദര്യവും കഴിവും ഇവര്‍ക്ക്‌ കൂടുതലുണ്ടെന്നാണ്‌ പിസി എയര്‍ കമ്പനി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്‌.

യാത്രക്കാരോട്‌ ഇടപെടാന്‍ പുരുഷന്മാര്‍ അത്ര യോജിച്ചവരല്ലെന്നും സ്‌ത്രീകള്‍ക്കാകട്ടെ ക്ഷമയും കുറവാണെന്നുമാണ്‌ കമ്പനി അധികൃതരുടെ അഭിപ്രായം. എന്നാല്‍, ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സത്രീകളായവര്‍ മികച്ച രീതിയില്‍ വിമാനയാത്രക്കാരോട്‌ ഇടപെടുമെന്നാണ്‌ വിമാന കമ്പനി അധികൃതര്‍ പറയുന്നത്‌. ഇവരോട്‌ ഒരിക്കല്‍ ഇടപെട്ടാല്‍ പിന്നീടൊരിക്കലും ഇവരെ മറക്കാന്‍ യാത്രക്കാര്‍ക്കാവില്ലെന്നും ഇതു ബിസിനസിനെ സഹായിക്കുമെന്നുമാണ്‌ കമ്പനി അധികൃതരുടെ പ്രതീക്ഷ. തായ്‌ലന്‍ഡ്‌ സ്വദേശികളായ പുരുഷന്മാരായ സ്‌ത്രീകളെയാണ്‌ കമ്പനി തെരഞ്ഞെടുത്തത്‌. ബിരുദമായിരുന്നു യോഗ്യത. ഇംഗ്ലീഷും തായ്‌ ഭാഷയും അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധവും കമ്പനിക്കുണ്ടായിരുന്നു. ഇങ്ങനെ തെരഞ്ഞെടുത്തവര്‍ക്കു പരിശീലനം നല്‍കിവരികയാണ്‌ കമ്പനി.

റഷ്യക്കാര്‍ക്ക്‌ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെപോലും വിവരമില്ല!
മനുഷ്യനെ ആദ്യമായി ശൂന്യാകാശത്ത്‌ എത്തിച്ചവരാണ്‌ റഷ്യക്കാര്‍. എന്നാല്‍, സൂര്യന്‍ ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുകയാണെന്നാണ്‌ മൂന്നിലൊന്നു റഷ്യക്കാരും വിശ്വസിക്കുന്നത്‌. റഷ്യക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയിലാണ്‌ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവരംപോലും 32 ശതമാനത്തോളം റഷ്യക്കാര്‍ക്കില്ലെന്നു കണ്ടെത്തിയത്‌. 15-ാം നൂറ്റാണ്ടിലൊന്നുമായിരുന്നില്ല ഈ സര്‍വേ നടന്നത്‌. കഴിഞ്ഞ മാസം റഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സര്‍വേയിലാണ്‌ റഷ്യക്കാരുടെ വിവരക്കേട്‌ പുറത്തുവന്നത്‌.

ഒരു റഷ്യന്‍ പത്രമാണ്‌ തങ്ങളുടെ നാട്ടുകാരുടെ വിവരം അളക്കാമെന്നു വിചാരിച്ച്‌ സര്‍വേ നടത്തിയത്‌. ഇതിലാണ്‌ സൗര്യയുഥത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന റഷ്യന്‍ കണ്ടെത്തല്‍ പുറത്തുവന്നത്‌. റേഡിയോ ആക്‌ടിവിറ്റി മനുഷ്യനിര്‍മിതമാണെന്നാണ്‌ പകുതിയിലേറെ റഷ്യക്കാരുടെയും ധാരണയെന്നും സര്‍വേ റിപ്പോര്‍ട്ട്‌ പറയുന്നു. ദിനോസറുകളുടെ കാലത്ത്‌ മനുഷ്യരുണ്ടെന്നു 30 ശതമാനത്തോളം റഷ്യക്കാരും വിശ്വസിക്കുന്നതായും സര്‍വേ പറയുന്നു. പുരുഷന്മാരേക്കാള്‍ കുറവാണ്‌ സ്‌ത്രീകളുടെ പൊതുവിജ്‌ഞാനമെന്നും ഈ സര്‍വേ കണ്ടെത്തിയിട്ടുണ്ട്‌.

എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെപോലും വിവരം തങ്ങളുടെ ആളുകള്‍ക്കില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ആദ്യം പത്രത്തിന്റെ മേലധികാരികള്‍ക്കു നാണക്കേടു തോന്നി. എന്നാല്‍, ഇക്കാര്യം ലോകമറിഞ്ഞാല്‍ അപമാനമുണ്ടാവുമെങ്കിലും അടുത്ത സര്‍വേയ്‌ക്കു മുമ്പ്‌ റഷ്യക്കാരുടെ വിവരം മെച്ചപ്പെടാന്‍ ഈ റിപ്പോര്‍ട്ട്‌ സഹായിക്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ്‌ ഇവര്‍ ഇത്‌ പ്രസിദ്ധീകരിച്ചത്‌.
റിക്കോഡ്‌ സൃഷ്‌ടിക്കാന്‍ അധ്യാപിക നഗ്നയായി

തങ്ങളുടെ കഴിവും പ്രാഗത്ഭ്യവും പ്രകടിപ്പിച്ച്‌ മറ്റുള്ളവരുടെ ആദരവ്‌ പിടിച്ചുപറ്റുകയാണ്‌ എല്ലാവരുടെയും ആഗ്രഹം. ഇതിനായി എത്ര കഷ്‌ടപ്പെടാനും ആളുകള്‍ തയാറാണ്‌. ബ്രിട്ടണിലെ ഡ്യൂറം സര്‍വകലാശാലയിലെ അധ്യാപികയായ നവൊമി ഹൂഗെസ്‌റ്ററും ഇതുപോലെ തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി കഷ്‌ടപ്പാടുകള്‍ എത്ര വേണമെങ്കിലും സഹിക്കാന്‍ തയാറായിരുന്നു. ബ്രിട്ടണിലെ മുന്‍ തുഴച്ചില്‍ താരമായിരുന്നു നവൊമി. അറ്റ്‌ലാന്റിക്‌ സമുദ്രം ഏറ്റവും വേഗത്തില്‍ തുഴഞ്ഞു കടന്ന്‌ റിക്കോഡ്‌ സൃഷ്‌ടിക്കുകയായിരുന്നു നവൊമിയുടെ ആഗ്രഹം. നവൊമിയുടെ ഈ ആഗ്രഹത്തിനു കൂട്ടായി അഞ്ചു പുരുഷ സുഹൃത്തുക്കളും എത്തി. 40 അടി നീളമുള്ള റോവിംഗ്‌ ബോട്ടിലായിരുന്നി ഇവരുടെ തുഴയല്‍. ആറു പേരുള്ള ഇവരുടെ ടീം രാവും പകലും നിര്‍ത്താതെ തുഴഞ്ഞാണ്‌ റിക്കോഡ്‌ സ്വന്തമാക്കിയത്‌.

രണ്ടു മണിക്കൂര്‍ വീതമുള്ള ഷിഫ്‌റ്റായിട്ടായിരുന്നു ഇവരുടെ തുഴച്ചില്‍. അപകടങ്ങള്‍ പതിയിരിക്കുന്ന അറ്റ്‌ലാന്റിക്കിലൂടെയുള്ള തുഴച്ചില്‍ ഏറെ കഷ്‌ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. തുഴച്ചില്‍ തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞതോടെ കാലാവസ്‌ഥയുടെ പ്രത്യേകതയാല്‍ നവൊമി ഉള്‍പ്പെടെയുള്ള തുഴച്ചില്‍ക്കാരുടെ ശരീരം മുഴുവന്‍ പൊള്ളികുമിളയ്‌ക്കാന്‍ തുടങ്ങി. വസ്‌ത്രം ധരിച്ച ഭാഗത്തെ കുമിളകള്‍ പൊട്ടി പഴുക്കാനും തുടങ്ങിയതോടെ കൂടെയുള്ള പരുഷന്മാരെല്ലാം വസ്‌ത്രങ്ങള്‍ ഉപേക്ഷിച്ചു നഗ്നരായി തുഴച്ചില്‍ ആരംഭിച്ചു. എന്നാല്‍, അന്യപുരുഷന്മാരുടെ മുമ്പില്‍ നഗ്നയാവാന്‍ നവൊമി ആദ്യം തയാറല്ലായിരുന്നു. പക്ഷേ, ശരീരം മുഴുവന്‍ പൊട്ടി പഴുക്കാന്‍ ആരംഭിച്ചതോടെ വസ്‌ത്രം ഉപേക്ഷിച്ച്‌ തുഴയാന്‍ നവൊമി തീരുമാനിച്ചു. കാരണം, റിക്കോഡ്‌ സൃഷ്‌ടിക്കാനായി എന്തു കഷ്‌ടപ്പാടിനും നവൊമി തയാറായിരുന്നു. ഒടുവില്‍ ദിവസങ്ങളോളം നഗ്നരായ പുരുഷന്മാര്‍ക്കൊപ്പം വിവസ്‌ത്രയായി നവൊമിയും തുഴഞ്ഞു. ഒടുവില്‍ 3,600 കിലോമീറ്റര്‍ ദൈര്‍ഘ്യം 31 ദിവസവും 23 മണിക്കൂറും 31 മിനിട്ടും കൊണ്ട്‌ തുഴഞ്ഞു പൂര്‍ത്തിയാക്കി ലോകറിക്കോഡും സ്വന്തമാക്കി. മുന്‍ റിക്കോഡിനേക്കാള്‍ 20 മണിക്കൂറും 14 മിനിട്ടും കുറഞ്ഞ സമയമേ ഇവര്‍ അറ്റ്‌ലാന്റിക്‌ തുഴഞ്ഞു കടക്കാന്‍ എടുത്തുള്ളൂ.
കാമുകനെ വാടകയ്‌ക്ക് ആവശ്യമുണ്ട്‌

കാമുകിമാരെ കണ്ടെത്തുക എന്നത്‌ ഭാഗ്യമായാണ്‌ പല പുരുഷന്മാരും കരുതുന്നത്‌. സ്‌ത്രീകള്‍ മുടിഞ്ഞ്‌ അഹങ്കാരികളാണെന്നും അല്‌പം സൗന്ദര്യം കുറഞ്ഞാല്‍പ്പോലും അവര്‍ ആണുങ്ങളെ മൈന്‍ഡു ചെയ്യില്ലെന്നുമാണ്‌ ഇവര്‍ പരാതി പറയുന്നത്‌. എന്നാല്‍, സുന്ദരിയായ താംഗ്‌ യോഗ്‌ഷി എന്ന ചൈനീസ്‌ സുന്ദരി ഒരു കാമുകനെ കണ്ടെത്താന്‍ സഹിച്ച കഷ്‌ടതകള്‍ അറിഞ്ഞാല്‍ സ്‌ത്രീ വിരോധികളായ നിരാശാ കാമുകന്മാരുടെ അഭിപ്രായം മാറും. ചൈനയിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ്‌ വസന്തോത്സവം. ചൈനീസ്‌ ആളുകളെല്ലാം ലോകത്തെവിടെയാങ്കിലും വസന്തോത്സവത്തിനു വീട്ടിലെത്തും. താംഗിനും വീട്ടില്‍ പോകണം. പക്ഷേ, വീട്ടുകാര്‍ നിരന്തരമായി വിവാഹത്തെക്കുറിച്ചാണ്‌ ഈ സുന്ദരിയോട്‌ സംസാരിക്കുന്നത്‌.

താംഗിനൊപ്പം പഠിച്ചവരും അവളുടെ കൂട്ടുകാരുമെല്ലാം വിവാഹിതരായി പലര്‍ക്കും കുട്ടികളുമായി. എന്നിട്ടും പ്രായം മുപ്പതോട്‌ അടുക്കുന്ന താംഗിനു പേരിനൊരു കാമുകന്‍ പോലുമില്ല. വീട്ടുകാര്‍ക്ക്‌ അവളെക്കുറിച്ചു വിഷമിക്കാന്‍ ഇതിലേറെ കാരണം എന്തു വേണം. പുരനിറഞ്ഞു നില്‍ക്കുന്ന തന്നെക്കുറിച്ചുള്ള മാതാപിതാക്കളുടെ വിഷമം തീര്‍ക്കണമെന്നതാണ്‌ താംഗിന്റെ ഏറ്റവും വലിയ ആഗ്രഹം.

മികച്ച ശമ്പളത്തില്‍ നല്ല ജോലിയുണ്ടെങ്കിലും തിരക്കിനിടയില്‍ കാമുകനെ കണ്ടെത്താനൊന്നും താംഗിനു കഴിഞ്ഞില്ല. വസന്തോത്സവത്തിനു വീട്ടില്‍ പോവുകയും വേണം. കാമുകനെ കൊണ്ടു ചെന്നില്ലെങ്കില്‍ വീട്ടില്‍ കയറ്റുകയുമില്ല. എന്തു ചെയ്യും. പരിചയക്കാരോടെല്ലാം താംഗ്‌ കാര്യം പറഞ്ഞു. ആരും സഹകരിക്കാന്‍ തയാറല്ല. ഒടുവില്‍ താംഗ്‌ എന്തു ചെയ്‌തെന്നോ. കാമുകനെ ആവശ്യമുണ്ടെന്ന്‌ ഒരു ബോര്‍ഡും പിടിച്ച്‌ തെരുവിലിറങ്ങി. സിഷ്വാങ്‌ പ്രവശ്യയുടെ തലസ്‌ഥാനമായ ഷെംങ്‌ഡുവിലെ നിരത്തിലാണ്‌ താംഗ്‌ കാമുകനെ ആവശ്യമുണ്ടെന്ന ബോര്‍ഡുമായി രംഗത്തെത്തിയത്‌.

വെറും അഞ്ചു ദിവസത്തേക്കു കാമുകനായി അഭിനയിച്ചാല്‍ മതി. പിന്നീട്‌ യാതൊരു ബന്ധവും പാടില്ല എന്ന വ്യവസ്‌ഥയും താംഗിനുണ്ട്‌.

കാമുകന്‌ അത്യാവശ്യം സൗന്ദര്യം വേണം, 26നും 30നും മധ്യേ പ്രായം, ആറടിയോളം ഉയരം എന്നിവയാണ്‌ താംഗ്‌ വാടക കാമുകന്‌ ആവശ്യപ്പെടുന്ന ലക്ഷണങ്ങള്‍. എന്നാല്‍, ബോര്‍ഡും തൂക്കി നടന്നതല്ലാതെ താംഗിനു കാമുകനെ തടഞ്ഞോ എന്നറിയില്ല.
::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...