മനുഷ്യനു പൊതുവായ ഒരു മുഖമുണ്ടോ? ഉണ്ടെന്നാണ് ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്. ചൈനയിലെ ഹാന്‍ പ്രവശ്യയിലെ 28 വയസുള്ള ഒരു യുവാവിന്റെ ചിത്രമാണ് ലോകത്തെ കോടിക്കണക്കിനു ജനങ്ങളുടെ മുഖമായി നാഷണല്‍ ജോഗ്രഫിക് മാസിക തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ യുവാവിന്റെ മുഖസാദൃശ്യമുള്ള 90 ലക്ഷം ചൈനാക്കാരുണ്ടെന്നു ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മനുഷ്യവംശത്തിന്റെ പൊതുമുഖമായി ഈ മുഖം നാഷണല്‍ ജോഗ്രഫിക് മാസിക തെരഞ്ഞെടുത്തത്. ലക്ഷക്കണക്കിനു ചൈനീസ് ഫോട്ടോകള്‍ പരിശോധിച്ചശേഷമാണ് ഈ യുവാവിന്റെ പൊതുമുഖം ശാസ്‌ത്രജ്‌ഞര്‍ സൃഷ്‌ടിച്ചത്.
2030 ആകുമ്പോള്‍ ലോകത്തെ പൊതുമുഖമായി തെരഞ്ഞെടുക്കപ്പെടുക ഒരു ഇന്ത്യക്കാരനായിരിക്കുമെന്നും നാഷണല്‍ ജോഗ്രഫിക് മാസിക ചൂണ്ടിക്കാട്ടുന്നു. ബീജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സാണ് ഈ മുഖം സൃഷ്‌ടിച്ചത്.
10 വര്‍ഷം നീണ്ടുനിന്ന ഗവേഷണങ്ങളെ തുടര്‍ന്നാണ് ഈ പൊതുമുഖത്തെ ശാസ്‌ത്രജ്‌ഞര്‍ നിര്‍മിച്ചത്. പൊതുവായ മനുഷ്യന്‍ വലങ്കൈയനായിരിക്കുമെന്നും മൊബൈല്‍ ഫോണുണ്ടെങ്കിലും ഇയാള്‍ക്ക് ബാങ്ക് അക്കൗണ്ട് കാണില്ലെന്നും നാഷണല്‍ ജോഗ്രഫിക് മാസിക പറയുന്നു.

No comments:
Post a Comment