
200 പേജുള്ള ഈ പുസ്‌കത്തിന്റെ വില 330 രൂപയാണ്. പക്ഷേ, ഈ 200 പേജുകളിലും ഒരു വാക്കുപോലും അച്ചടിച്ചിട്ടില്ലെന്നതാണ് പ്രത്യേകത. നിരവധി വര്‍ഷങ്ങളായി ഈ വിഷയത്തെക്കുറിച്ച് ചിന്തിച്ചിട്ടും പഠിച്ചിട്ടും ഒന്നു കണ്ടെത്താനായിട്ടില്ലെന്നും അതിനാലാണ് പുസ്‌തകത്തിന്റെ പേജുകള്‍ ശൂന്യമാക്കിയിട്ടിരിക്കുന്നതെന്നാണ് സിമോവ് പറയുന്നത്.
സിമോവിന്റെ പുസ്‌തകം കോളജ് വിദ്യാര്‍ഥികള്‍ ലക്‌ചര്‍ നോട്ട് എഴുതാനാണ് വാങ്ങിക്കുട്ടുന്നതെന്നാണ് പ്രസാധകര്‍ പറയുന്നത്. ബ്രിട്ടണിലെ കോളജ് കാമ്പസുകളില്‍ ഈ ബുക്ക് വാങ്ങി നോട്ടെഴുതുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. വന്‍തോതില്‍ കോളജ് വിദ്യാര്‍ഥികള്‍ ബുക്ക് വാങ്ങിക്കൂട്ടുന്നതിനാല്‍ വില്‍പ്പനയില്‍ റിക്കോഡ് സൃഷ്‌ടിച്ച് സിമോവിന്റെ ബുക്ക് മുന്നേറുകയാണെന്നാണ് പുസ്‌തക വില്‍പ്പനക്കാര്‍ പറയുന്നത്.
No comments:
Post a Comment