
ഇവാന്‍ സ്‌റ്റോയില്‍ജോകവിച്ച് എന്ന ക്രൊയേഷ്യന്‍ ബാലന്‍ അന്നാട്ടിലെ ഒരു അത്ഭുത പ്രതിഭാസമാണ്. ആറു വയസുള്ള ഈ ബാലന്റെ കാന്തിക ശക്‌തിയാണ് അവനെ വ്യത്യസ്‌തനാക്കുന്നത്. ലോഹവസ്‌തുക്കളെന്തും ഇവാന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കും. 25 കിലോഭാരമുള്ള ലോഹങ്ങള്‍ വരെ തടിമാടനായ ഇവാന്റെ ശരീരത്തില്‍ കാന്തികശക്‌തിയാല്‍ ഒട്ടിനില്‍ക്കും. കാന്തിക ശക്‌തിമാത്രമല്ല. രോഗങ്ങളും വേദനകളും സുഖപ്പെടുത്താനുള്ള സിദ്ധിയും ഇവാനുണ്ടെന്നാണ് വടക്കന്‍ ക്രോയേഷ്യയിലെ കൊപ്രിവ്‌നിക ഗ്രാമത്തിലുള്ളവരുടെ വിശ്വാസം. വേദനയുള്ള ഭാഗത്ത് ഇവാന്റെ കൈയൊന്നുവച്ചാല്‍ മതി വേദന പമ്പകടക്കാനെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. അതേപോലെ തന്നെ കരുത്തനാണ് ഇവാനെന്നും ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ പ്രായത്തിലുള്ള കുട്ടികളേക്കാളേറെ ഭാരം കൂളായി ചുമക്കാന്‍ ഈ വിരുതനു സാധിക്കുമെന്നാണ് ഇവാന്റെ വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നത്. വസ്‌ത്രം മാറ്റിയാല്‍ മാത്രമേ ഇവാന്റെ ശരീരത്തില്‍ ലോഹവസ്‌തുക്കള്‍ ഒട്ടിപ്പിടിക്കൂ. 25 കിലോ ഭാരമുള്ള സിമിന്റ് ചാക്കൊക്കെ നിസാരമായി ചുമന്നു നടക്കാന്‍ ഈ കുഞ്ഞു തടിമാടനാവും. |
No comments:
Post a Comment