
അഭിനവ ബാറ്റ്‌്മാനാണ് താനെന്നാണ് ജോണ്‍ സ്വയം വിശേഷിപ്പിക്കുന്നത്. രാത്രിയില്‍ ടോര്‍ച്ചും ആയുധങ്ങളുമൊക്കെയായിട്ടാണ് ജോണിന്റെ റോന്തുചുറ്റല്‍. രാത്രിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും പോലീസിനെ അറിയിക്കുകയാണ് ജോണ്‍ ചെയ്യുന്നത്. അതോടൊപ്പം അക്രമികളില്‍നിന്നു നിരപരാധികളെ രക്ഷിക്കാനും ജോണ്‍ തന്റെ കായികശേഷി പ്രകടിപ്പിക്കാറുണ്ട്. പ്രായമായതോടെ ഒരു സഹായിക്കൊപ്പമായിരുന്നു ജോണിന്റെ റോന്ത് ചുറ്റല്‍. എന്നാല്‍, രാത്രിയിലുള്ള ഈ റോന്തു ചുറ്റല്‍ ജോണ്‍ അവസാനിപ്പിക്കണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. കാരണം, കുറ്റവാളികള്‍ ജോണിനെ കൈകാര്യം ചെയ്‌താല്‍ തങ്ങള്‍ ഉത്തരം പറയേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്. | ||
No comments:
Post a Comment