
ചില ദിവസങ്ങളില്‍ ഇത്രയൊക്കെക്കഴിച്ചാലും സുമന്റെ വിശപ്പ് അടങ്ങില്ല. ഭക്ഷണം ചോദിച്ച് വീട്ടുകാരോട് അവള്‍ വഴക്കു തുടങ്ങും. വിശന്നാല്‍ അയല്‍വീടുകളില്‍പ്പോയി ഭക്ഷണം ചോദിച്ചുവാങ്ങിക്കഴിക്കാനും ഈ ആറു വയസുകാരിക്കു മടിയില്ല. ആരും ഭക്ഷണം തന്നില്ലെങ്കില്‍ മണ്ണുവാരിത്തിന്നായിരിക്കും സുമന്‍ വിശപ്പടക്കുക.
ആഴ്‌ചയില്‍ 14 കിലോ അരി, 8 കിലോ ഉരുളന്‍കിഴങ്ങ്, 8 കിലോ മീന്‍, 140 ഏത്തപ്പഴം എന്നിവ വേണ്ടിവരും. അതോടൊപ്പം മധുരപലഹാരങ്ങളും ചിപ്‌സുമൊക്കെ വേറെയും. ദിവസക്കൂലിക്കാരനായ സുമന്റെ പിതാവിനു ലഭിക്കുന്ന വേതനം മുഴുവന്‍ മകളുടെ ഭക്ഷണത്തിനായി ചെലവഴിക്കുകയാണ്. കുട്ടികള്‍ കളിയാക്കുന്നതിനാല്‍ സുമന്‍ സ്‌കൂളില്‍ പോകാറില്ല. സ്‌കൂളില്‍ ചെന്നാലും ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ തനിക്കു സാധിക്കില്ലെന്നാണ് സുമന്‍ പറയുന്നത്. ആറു വസയുപ്രായമുള്ള സാധാരണകുട്ടികളേക്കാള്‍ അഞ്ചിരട്ടിയിലധികമാണ് സുമന്റെ ഭാരം. അമിതഭാരമുള്ളതിനാല്‍ അധികനേരം നടക്കാന്‍ സുമനു സാധിക്കില്ല. ഏതാനും മിനിട്ടുകള്‍ നടന്നാല്‍ സുമന്‍ കുഴഞ്ഞു വീഴും.
എന്തുകൊണ്ടാണ് സുമന് അമിതമായ വിശപ്പ് വരുന്നതെന്ന് ഡോക്‌ടര്‍മാര്‍ക്ക് കണ്ടെത്തനായില്ല. സുമന്‍ ഇങ്ങനെ അമിതവണ്ണം വച്ചാല്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
No comments:
Post a Comment