
ഓസ്‌ട്രിയയ്‌ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ഇടയില്‍ കിടക്കുന്ന കൊച്ചു രാജ്യമാണ് ലീച്ചസ്‌റ്റെയിന്‍. കൊച്ചു രാജ്യമാണെങ്കിലും ആല്‍പ്‌സ് പര്‍വത നിരയുടെ സൗന്ദര്യം മുഴുവന്‍ ഈ രാജ്യത്തിനുണ്ട്. വിനോദ സഞ്ചാരമാണ് ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം.
വരുമാനം കൂട്ടാന്‍ ഒരു വഴിയാലോചിച്ചിരുന്ന സ്‌റ്റേറ്റ് പാര്‍ലമെന്റ് വിചിത്രമായ ഒരു വഴി കണ്ടെത്തി. ഒരു രാത്രി രാജ്യം വാടകയ്‌ക്കു നല്‍കുക. 40,000 പൗണ്ടാണ് (28,3,6000 രൂപ) വാടക. താല്‍പര്യപ്പെട്ടു വരുന്നവര്‍ക്കു സ്‌റ്റേറ്റ് പാര്‍ലമെന്റില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്തിന്റെ താക്കോല്‍ ദാനം നടത്തും. 'താല്‍കാലിക' ഉടമസ്‌ഥര്‍ക്കായി വാഡസ് കൊട്ടാരത്തില്‍ അടിപൊളി താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊട്ടാരത്തിന്റെ പ്രൗഡിക്കൊത്ത ഡിന്നറും ഇവിടെ കിട്ടും. എയര്‍ബണ്‍ബ് എന്ന ടൂര്‍ കമ്പനിക്കാണ് ഈ ആശയം തോന്നിയത്. കുറ്റകൃത്യങ്ങള്‍ പേരിനു മാത്രമുള്ള ഇവിടെ രാജ്യം വാടകയ്‌ക്കു നല്‍കുന്നതിന് ആര്‍ക്കും എതിര്‍പ്പുമില്ല.